Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 12:13 pm
  • 9th August, 2026
  • Light Rain
28.31°C28.31°C
  • Humidity: 74 %
  • Wind: 3.47 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

 

ആരാധകരോടൊപ്പം ഹെലികോപ്റ്ററിൽ ഉല്ലാസയാത്ര നടത്തി നടൻ പൃഥ്വിരാജ്. താൻ നായകനായ ‘ഡ്രൈവിംങ്ങ് ലൈസൻസ്’ എന്ന ചിത്രത്തിന്റെ വിജയം ആഘോഷിച്ചാണ് താരം ആരാധകർക്കൊപ്പം യാത്ര നടത്തിയത്.ഡ്രൈവിംഗ് ലൈസൻസ് എന്ന ചിത്രവുമായി ബന്ധപ്പെട്ട് നടത്തിയ മത്സരത്തിൽ വിജയികളായവർക്കൊപ്പമാണ് നടൻ പൃഥ്വിരാജ് ഹെലികോപ്റ്ററിൽ യാത്ര നടത്തിയത്. കൊച്ചിയിൽ നിന്നും കോഴിക്കോടേക്കും, കോഴിക്കോട് നിന്ന് ജഡായു പാറയിലേക്കും, അവിടെ നിന്ന് തിരുവനന്തപുരത്തേക്കും ഒടുവിൽ തിരികെ കൊച്ചിക്കുമാണ് യാത്ര. ആരാധകരോടൊപ്പം ഹെലികോപ്റ്റർ യാത്ര നടത്തിയതിൽ സന്തോഷമുണ്ടെന്ന് പൃഥ്വിരാജ് പറഞ്ഞു.
വെള്ളിത്തിരയിലെ സൂപ്പർ താരവും, വെഹിക്കിൾ ഇൻസ്‌പെക്ടറും തമ്മിലുള്ള സംഘർഷത്തിന്റെ കഥ പറയുന്ന ചിത്രമാണ് ഡ്രൈവിംഗ് ലൈസൻസ്.

Readers Comment

Add a Comment