Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 12:03 pm
  • 9th August, 2026
  • Light Rain
28.01°C28.01°C
  • Humidity: 74 %
  • Wind: 3.26 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

നസീര്‍ സാറിന്റെ പുഞ്ചിരി കണ്ടാല്‍ത്തോന്നും, ഇടതു കക്ഷത്തില്‍ അമര്‍ന്നിരിക്കുന്നത് ഷീലാമ്മയും വലതു കക്ഷത്തില്‍ ചേര്‍ന്നിരിക്കുന്നത് ശാരദാമ്മയുമാണെന്ന്! കയ്യില്‍ പുലിയായാലും പെണ്‍കൊടിയായാലും  പ്രേംനസീറിന് ഒരുപോലെ! കൂള്‍...

മലയാളത്തിന്റെ ഒരേയൊരു നിത്യഹരിത നായകന്റെ പേരില്‍ റെക്കാര്‍ഡുകള്‍ ചില്ലറയല്ല. ഏറ്റവുമധികം സിനിമകളില്‍ അഭിനയിച്ച നടന്‍, ഒരേ നടിയെ നായികയാക്കി ഏറ്റവും കൂടുതല്‍ സിനിമയില്‍ പ്രേമരംഗം അഭിനയിച്ച ഒരേയൊരു നടന്‍... അങ്ങനെ പലതും. നസീറും ഷീലയും ഒരുമിച്ചഭിനയിച്ചത് 130 ചിത്രങ്ങളിലാണ്. ശാരദയാണ് നസീറിന്റെ ഭാഗ്യനായികമാരില്‍ അടുത്തയാള്‍. നസീറിനൊപ്പം നിരവധി ചിത്രങ്ങളില്‍ വേഷമിട്ട ശാരദ 2017 ല്‍ നസീറിന്റെ പേരിലുള്ള പുരസ്‌കാരവും നേടി.

തിരുവനന്തപുരം ജില്ലയില്‍, ചിറയിന്‍കീഴില്‍ ജനിച്ച അബ്ദുള്‍ ഖാദറിനെ പ്രേം നസീര്‍ ആക്കിയത് തിക്കുറിശ്ശി സുകുമാരന്‍ നായര്‍ ആണ്. ആദ്യ സിനിമയായ മരുമകളില്‍ അഭിനയിക്കുമ്പോള്‍ അബ്ദുള്‍ ഖാദര്‍ ആയിരുന്ന അദ്ദേഹം രണ്ടാം ചിത്രമായ വിശപ്പിന്റെ വിളി മുതലാണ് പ്രേം നസീര്‍ എന്ന പേര് ഉപയോഗിച്ചു തുടങ്ങിയത്.  നസീറിനൊപ്പം ഏറ്റവും കൂടുതല്‍ ചിത്രങ്ങളില്‍ നായികയായ ഷീല തൃശൂര്‍ സ്വദേശിനിയാണ്. ശരിയായ പേര് ക്‌ളാര. ശാരദയാകട്ടെ, ആന്ധ്രപ്രദേശിലെ ഗുണ്ടൂര്‍ സ്വദേശിനി. സരസ്വതീദേവി എന്നാണ് യഥാര്‍ത്ഥ പേര്.

രണ്ടു കടുവക്കുട്ടികളെ കക്ഷത്തില്‍ ഇടുക്കിപ്പിടിച്ച് പ്രണയഭാവത്തോടെ പുഞ്ചിരിച്ചു നില്‍ക്കുന്ന നസീറിന്റെ ഈ ചിത്രം 46 വര്‍ഷങ്ങള്‍ക്കു മുമ്പ്, അന്നത്തെ പ്രമുഖ ചലച്ചിത്ര വാരികയായ സിനിരമയുടെ മുഖചിത്രമായി പ്രസിദ്ധീകരിച്ചതാണ്. നസീര്‍ ഓര്‍മ്മയായി്ട്ട് മുപ്പതു വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു.

 

Readers Comment

Add a Comment