Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:16 pm
  • 10th May, 2026
  • Overcast Clouds
29.82°C29.82°C
  • Humidity: 94 %
  • Wind: 1.44 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഹോളിവുഡ് സിനിമകളെ വെല്ലുന്ന ആക്ഷൻ രംഗങ്ങളുമായി എബ്രിഡ് ഷൈനിന്റെ 'ദ കങ്ഫു മാസ്റ്റർ' ട്രെയിലർ പുറത്തിറങ്ങി. 1983, ആക്ഷൻ ഹീറോ ബിജു, പൂമരം എന്നീ ചിത്രങ്ങളുടെ സംവിധായകൻ എബ്രിഡ് ഷൈൻ വീണ്ടും ഒരടിപൊളി ആക്ഷൻ ചിത്രവുമായി എത്തിയിരിക്കുകയാണ്. ചിത്രത്തിന്റെ ട്രെയിലർ മലയാളികളുടെ സ്വന്തം ലാലേട്ടന്റെയും യൂത്ത് ഐക്കൺ നിവിൻ പോളിയുടെയും ഫേസ്ബുക്ക്പേജിലൂടെയാണ് റിലീസ് ചെയ്തത്. പ്രേഷകരുടെ നെഞ്ചിടിപ്പ് കൂട്ടുന്ന ആക്ഷൻ രംഗങ്ങളുമായി വന്ന ട്രെയിലർ ഒരു മുഴുനീള ആക്ഷൻ ചിത്രമാണ് വരാൻ പോകുന്നതെന്ന സൂചനയാണ് നൽകുന്നത്. നീത പിള്ളൈ, ജിജി സ്കറിയ, സനൂപ് ഡി. എന്നിവർ ചിത്രത്തിലുണ്ട്.

Readers Comment

Add a Comment