Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:36 am
  • 9th August, 2026
  • Light Rain
27.26°C27.26°C
  • Humidity: 78 %
  • Wind: 2.21 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum, keerikadan jose, screennstage, i2inews

അത് കീരിക്കാടന്‍ തന്നെ. പക്ഷേ, വാട്‌സ്ആപ്പില്‍ അദ്ദേഹത്തിന്റെ ഈ ചിത്രം പോസ്റ്റ് ചെയ്ത വിരുതന്‍ പറഞ്ഞതല്ല കഥ! മലയാള സിനിമയിലെ ഏറ്റവും മികച്ച വില്ലന്‍ കഥാപാത്രങ്ങളിലൊന്നായ കീരിക്കാടന്‍ ജോസിനെ (കിരീടം) അവതരിപ്പിച്ച മോഹന്‍രാജ് എന്ന നടന്‍ അവശനിലയില്‍, ആരോരുമില്ലാതെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ഓര്‍മ്മ പോലുമില്ലാതെ കഴിയുന്നു എന്നായിരുന്നു വാട്‌സ് ആപ്പ് പ്രചാരണം.

അരിവുപുറം സന്തോഷ് എന്ന് സ്വയം പരിചയപ്പെടുത്തിയ ആളാണ് മോഹന്‍രാജിനെ അനാഥനും നിരാലംബനുമായി ചിത്രീകരിച്ച ദൃശ്യങ്ങള്‍ക്കു പിന്നില്‍. വിവരക്കേടു കൊണ്ടാണോ, അതോ ഒരു എക്‌സക്ലുസീവ് വാര്‍ത്ത പ്രചരിപ്പിക്കാനുള്ള ആവേശമാണോ സന്തോഷിനെക്കൊണ്ട് ഈ പാതകം ചെയ്യിച്ചതെന്ന് അറിയില്ല. എങ്കിലും സന്തോഷേ, ഇത്രയ്ക്ക് വേണ്ടായിരുന്നു...

വാട്‌സ്ആപ്പ് വഴി ഈ ചിത്രങ്ങളും വോയ്‌സ് മെസേജും പ്രചരിക്കുന്നതു കണ്ട നടന്റെ കുടുംബാംഗങ്ങള്‍ ഞെട്ടി. കാലിലെ വെരിക്കോസ് വെയിന്‍ രോഗത്തിന് തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയതാണ് മോഹന്‍രാജ് എന്ന കീരിക്കാടന്‍ ജോസ്. ആശുപത്രിയിലെത്തിച്ചത് അനുജന്‍. മോഹന്‍രാജ് ഇപ്പോഴും അവിടെ ചികിത്സയിലുണ്ട് താനും. ചികിത്സിക്കാന്‍ നിവൃത്തിയില്ലാത്ത നടന് സിനിമാ പ്രവര്‍ത്തകരുടെ സഹായമെത്തിക്കാന്‍ വീഡിയോ പരമാവധി ഷെയര്‍ ചെയ്യണമെന്ന അഭ്യര്‍ത്ഥനയോടെ ആയിരുന്നു വാട്‌സ് ആപ് സന്ദേശം. കിട്ടിയവര്‍ ആവേശപൂര്‍വം വീഡിയോ ഷെയര്‍ ചെയ്തു!

കൃത്യം മുപ്പതു വര്‍ഷം മുമ്പ്, 1989 ലായിരുന്നു മോഹന്‍രാജിനെ കീരിക്കാടനാക്കിയ കിരീടത്തിന്റെ റിലീസ്. അതിനു മുമ്പ് മോഹന്‍ലാലിന്റെ തന്നെ മൂന്നാംമുറയില്‍ അഭിനയിച്ചിരുന്നെങ്കിലും മോഹന്‍രാജിനെ നടനാക്കിയത് കിരീടമാണ്. രൂപപരമായ പ്രത്യേകതകള്‍ കൊണ്ടാകാം, മോഹന്‍രാജിനെ തേടിവന്നതെല്ലാം വില്ലന്‍ കഥാപാത്രങ്ങളായിരുന്നു. സിനിമയെ അത്ര മേല്‍ സ്‌നേഹിച്ച മോഹന്‍രാജ് ഒരു പരാതിയുമില്ലാതെ ആ കഥാപാത്രങ്ങളെയെല്ലാം മികവുറ്റതാക്കി.... സിനിമയ്ക്കു പുറത്ത്  ഇന്ത്യന്‍ വ്യോമസേനാ ഉദ്യോഗസ്ഥന്‍, സെന്‍ട്രല്‍ ബോര്‍ഡ് ഒഫ് എക്‌സൈസ് ആന്‍ഡ് കസ്റ്റംസ് ഉദ്യോഗസ്ഥന്‍, പൊലീസ് ഉദ്യോഗസ്ഥന്‍, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസര്‍... സിനിമയ്ക്കു പുറത്ത് ഇതെല്ലാമായിരുന്നു മോഹന്‍രാജ്.

അനാഥനല്ലെങ്കിലും, നിരാലംബനല്ലെങ്കിലും ഒരു കാര്യം ഇതു കാണുന്നവരെ ദു:ഖിപ്പിക്കും. നിരവധി മലയാള ചിത്രങ്ങളില്‍ കരുത്തുറ്റ വില്ലന്‍ വേഷങ്ങളെ അനശ്വരമാക്കിയ ഒരു നടനെ ഇങ്ങനെയാണോ കാണേണ്ടിയിരുന്നത്?

Readers Comment

Add a Comment