Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കൊട്ടും കുരവയും വിവാദവുമായെത്തിയ പത്മകുമാർ- മമ്മൂട്ടി ചിത്രം മാമാങ്കം നനഞ്ഞ പടക്കമായി മാറിയ ദയനീയ കാഴ്ചയാണ് മലയാള ഫിലിം ഇൻഡസ്ട്രി കണ്ടത്. സിനിമയുടെ അടിസ്ഥാനം തിരക്കഥയാണ്. മികച്ച തിരക്കഥ കളരിത്തറപോലെയാണ്. ദുർബലമായ തിരക്കഥയാണ് മാമാങ്കത്തിന്റെ ഏറ്റവും വലിയ ന്യൂനത. ആ തിരക്കഥയിൽ സിനിമയെന്ന കെട്ടിടം കെട്ടാൻ പത്മകുമാർ നന്നായി ശ്രമിച്ചിട്ടുണ്ട്. പക്ഷേ അടിസ്ഥാനമില്ലാതെ കെട്ടിടം പണിതാലുണ്ടാകുന്ന വിധിയാണ് ചിത്രത്തിന് പറ്റിയത്.
ചിത്രത്തിലെ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച സിദ്ദീഖ് ചവിട്ടുനാടകത്തിലെ രാജാപാർട്ട് വേഷം പോലെ തോന്നിച്ചു. നാടകസംഭാഷണമല്ല സിനിമയ്ക്ക് വേണ്ടത്. സിനിമ റിയലിസ്റ്റിക്കാണ്. ഈ തത്ത്വശാസ്ത്രം തിരക്കഥാകൃത്ത് മറന്നുപോയി. സിനിമയുടെ തുടക്കം ഹോളിവുഡ് ചിത്രത്തെ അനുസ്മരിപ്പിക്കുന്നവിധം വിശാലമായ കാൻവാസിൽ മനോഹരമാക്കിയെങ്കിലും രണ്ടു മൂന്ന് സീൻ കഴിഞ്ഞപ്പോൾ സിനിമ ഇഴഞ്ഞു തുടങ്ങി. ഉണ്ണി മുകുന്ദനും ബാലതാരം അച്യുതനും ചേർന്ന് ഒരു മണിക്കൂറോളം സിനിമ കൊണ്ടുപോകുമ്പോൾ മെഗാസ്റ്റാർ മമ്മൂട്ടിയുടെ അഭാവം സൃഷ്‍ടിച്ച ശൂന്യത വ്യക്തമായി നിഴലിച്ചു. പിന്നിട് മമ്മൂട്ടി പ്രത്യക്ഷപ്പെടുമ്പോഴാകട്ടെ സിനിമ പ്രേക്ഷകരുടെ മനസ്സിൽ നിന്നും പടിയിറങ്ങിക്കഴിഞ്ഞിരുന്നു.
മാമാങ്കത്തിന്റെ തിരക്കഥ രചിച്ചത് സഞ്ജീവ് പിള്ളയാണെന്നാണ് കോടതി വിധി. ഇത് ശരിയാണെങ്കിൽ തിരക്കഥാകൃത്തെന്ന നിലയിൽ സഞ്ജീവ് പിള്ള തികഞ്ഞ പരാജയമാണ്. പത്മകുമാറിനെപ്പോലെ പരിചയ സമ്പന്നന്റെ സംവിധാനമില്ലായിരുന്നെങ്കിൽ ഇനീഷ്യൽ കളക്ഷൻ പോലും നേടാതെ കോടികൾ മുടക്കിയ മാമാങ്കം വൻ ദുരന്തമാകുമായിരുന്നു.കേരളത്തിലെ തിയേറ്ററുകളിൽ പത്തു ദിവസം കൊണ്ട് മാമാങ്കം ഹോൾഡ് ഓവറായിക്കഴിഞ്ഞു. മമ്മൂട്ടി ചിത്രത്തിന് ലഭിക്കുന്ന മിനിമം ഗ്യാരന്റി പോലും മാമാങ്കത്തിന് ലഭിച്ചില്ല.
വാൽകഷ്ണം
മാമാങ്കം ചൈനീസ് കമ്പനി വാങ്ങിയെന്നും വൻതുകയാണ് ലഭിച്ചതെന്നും നിർമ്മാതാവ്. ഇത്തരം തള്ളുകൾ കൊണ്ടുപോലും തിയേറ്ററിൽ പ്രേക്ഷകരെത്തുന്നില്ല എന്നത് യാഥാർത്ഥ്യം.
22.54°C








