Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 6:35 am
  • 24th September, 2026
  • Overcast Clouds
24.13°C24.13°C
  • Humidity: 98 %
  • Wind: 1.17 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum, shinenigam, screennstage, producers, i2inews

ഷെയ്ന്‍ നിഗം പരസ്യമായി മാധ്യമങ്ങള്‍ക്ക് മുന്നില്‍ മാപ്പു പറയണമെന്ന് നിര്‍മാതാക്കളുടെ സംഘടന. നിര്‍മാതാക്കളെ മനോരോഗികളെന്ന് അധിക്ഷേപിച്ചതിനെ തുടര്‍ന്നാണ് ഷെയ്ന്‍ നിര്‍മാതാക്കളോട് പരസ്യമായി മാപ്പ് പറയണം എന്ന തീരുമാനം നിര്‍മാതാക്കളുടെ സംഘടന എടുത്തിരിക്കുന്നത്. ഷെയ്‌നുമായി നേരിട്ട് ചര്‍ച്ചയ്ക്കില്ലെന്നും സംഘടന വ്യക്തമാക്കി.

ഷെയ്‌ന്റെ കാര്യത്തില്‍ താരസംഘടനയായ അമ്മ ഉത്തരവാദിത്തം ഏല്‍ക്കണമെന്നും ഒരു വിട്ടുവീഴ്ചയക്കും തല്‍ക്കാലും തയാറല്ലെന്നുമാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹിയായ ജി.സിരേഷ് കുമാര്‍ പറഞ്ഞത്.

നേരത്തെ ഷെയിന്‍ നിര്‍മാതാക്കളെ മനോരോഗികളെന്ന് വിളിച്ചതിന് തന്റെ ഫെയ്‌സ് ബുക്കിലൂടെ ക്ഷമാപണം നടത്തിയിരുന്നു. തന്റെ പരമാര്‍ശം തെറ്റിദ്ധരിക്കപ്പെട്ടുവെന്നും ആര്‍ക്കെങ്കിലും വിഷമമുണ്ടായെങ്കില്‍ ക്ഷമിക്കണം എന്നായിരുന്നു ഷെയ്ന്‍ കുറിച്ചത്. എന്നിട്ടും വിട്ടുവീഴ്ചയ്ക്കില്ലെന്നും മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഷെയ്ന്‍ പരസ്യമായി മാപ്പ് പറയണം എന്ന നിലപാടാണ് ഇന്ന് നിര്‍മാതാക്കളുടെ സംഘടന സ്വീകരിച്ചിരിക്കുന്നത്.

Readers Comment

Add a Comment