Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 5:16 am
  • 24th September, 2026
  • Overcast Clouds
24.27°C24.27°C
  • Humidity: 91 %
  • Wind: 1.23 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum, shinenigam, producers, i2inews

യുവ ചലച്ചിത്ര താരം ഷെയ്ന്‍ നിഗത്തിനെതിരെ നിര്‍മ്മാതാക്കളുടെ സംഘടന വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന സാഹചര്യത്തിൽ തുടര്‍ നടപടികള്‍ക്കായുള്ള ചര്‍ച്ച ഇന്ന്  നടക്കും . പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ ഇന്ന് കൊച്ചിയിലാണ് യോഗം ചേരുന്നത്. രാവിലെ 11 മണിക്കാണ് യോഗം നടക്കുന്നത്.ഷെയ്‌നിനെതിരെ കടുത്ത നടപടി വേണമെന്ന തീരുമാനത്തിൽ തന്നെയാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിലെ ഭൂരിപക്ഷം അംഗങ്ങളുമെന്നാണ് സൂചന. ഉപേക്ഷിച്ച സിനിമകളായ വെയിൽ, ഖുര്‍ബാനി തുടങ്ങിയ സിനിമകളുടെ ഷൂട്ടിനായി ഇതുവരെ ചെലവായ 7 കോടി രൂപ തിരികെ വാങ്ങാന്‍ നിയമ നടപടിയും ഇന്നത്തെ യോഗത്തില്‍ ചര്‍ച്ച ചെയ്യുന്നുണ്ടെന്നാണ് അറിയുന്നത്.ഷെയ്ന്‍ നിഗത്തിന്‍റെ സിനിമാ വിലക്കുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ച ചെയ്യാന്‍ വിളിച്ച, അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ യോഗം മാറ്റിവച്ചിരിക്കുകയാണ്. ഈ മാസം 22ന് നടത്താനിരുന്ന യോഗമാണ് ഭാരവാഹികള്‍ മാറ്റി വച്ചിരിക്കുന്നത്.

Readers Comment

Add a Comment