Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 5:15 am
  • 24th September, 2026
  • Overcast Clouds
24.27°C24.27°C
  • Humidity: 91 %
  • Wind: 1.23 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിൽ പ്രതികരണവുമായി മെ​ഗാസ്റ്റാർ മമ്മൂട്ടി. ഈ നിയമത്തിനെതിരെ സിനിമ മേഖലയിൽ നിന്ന് നിരവധിപ്പേരാണ് പ്രതിഷേധം അറിയിച്ച് രംഗത്തെത്തിയത്. ജാതി, മതം, വർഗം തുടങ്ങിയ പരിഗണനകൾക്ക് അതീതമായി ഉയർന്നാൽ മാത്രമേ നമുക്ക് ഒരു രാഷ്ട്രമെന്ന നിലയിൽ മുന്നേറാൻ സാധിക്കു. നമ്മുടെ കൂട്ടായ്മക്ക് എതിരായി വരുന്ന എല്ലാ ശക്തികളെയും നാം നിരുത്സാഹപ്പെടുത്തണമെന്ന് മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചു.

നേരത്തെ ജയസൂര്യ, ടൊവിനോ തോമസ്, ഇന്ദ്രജിത്ത് പാർവ്വതി തുടങ്ങിയവർ സോഷ്യൽ മീഡിയയിലൂടെ തങ്ങളുടെ പ്രതിഷേധം അറിയിച്ചിരുന്നു.
'ഇന്ത്യയിലെ എല്ലാ കുട്ടികളെയും ഒരുമിപ്പിക്കാൻ ഈ ചൂണ്ടു വിരൽ മതിയാകും. ഭരണഘടനയോട് സത്യസന്ധരായിരിക്കുക. ഇന്ത്യയുടെ യഥാർത്ഥ മക്കളായി നിലകൊള്ളുക, ജയ് ഹിന്ദ്'.. കുഞ്ചാക്കോ ബോബൻ ഫേസ്ബുക്കിൽ കുറിച്ചു. 'മതേതരത്വം വിജയിക്കട്ടെ' എന്ന കുറിപ്പോടെയാണ് ഇന്ദ്രജിത് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

Readers Comment

Add a Comment