Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 12:13 pm
  • 9th August, 2026
  • Light Rain
28.31°C28.31°C
  • Humidity: 74 %
  • Wind: 3.47 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

നടൻ ഷെയ്ൻ നിഗത്തിന്റെ വിലക്കുമായി ബന്ധപ്പെട്ട് ഫെഫ്ക ഇടപെടില്ലെന്ന് ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ. ഷെയ്ൻ പ്രൊഫഷണൽ മര്യാദകൾ ലംഘിച്ചുവെന്ന് ബോധ്യപ്പെട്ടു. ചിത്രീകരണ സമയവുമായി ബന്ധപ്പെട്ട് നടൻ പറഞ്ഞതെല്ലാം നുണയാണെന്നും ബി ഉണ്ണികൃഷ്ണൻ പറഞ്ഞു.ആരെയും അറിയിക്കാതെ സെറ്റിൽ നിന്ന് ഇറങ്ങിപ്പോകുക എന്നതൊക്കെ കേട്ടറിവില്ലാത്ത കാര്യമാണ്. പാക്കപ്പ് പറഞ്ഞു എന്നാണ് ഷെയ്ൻ പറയുന്നത്. അതൊക്കെ ശുദ്ധ അസംബന്ധമാണ്. ഷൂട്ടിംഗ് നടക്കുമ്പോഴാണ് ഷെയ്‌നെ കാണാതാകുന്നതെന്നും ഉണ്ണികൃഷ്ണൻ പറഞ്ഞു.

തന്റെ ഭാഗത്ത് നിന്ന് തെറ്റുപറ്റിയിട്ടുണ്ടെന്നും എന്തുവിട്ടുവീഴ്ചയ്ക്കും തയ്യാറാണെന്നും ഷെയ്ൻ താരസംഘടന എഎംഎംഎയുടെ ഭാരവാഹികളെ അറിയിച്ചതായാണ് അറിയാൻ കഴിഞ്ഞത്. ഷെയ്ൻ ഒരു സെറ്റിൽ എത്ര മണിക്കൂർ ജോലി ചെയ്തു എന്നത് സംബന്ധിച്ച് തങ്ങളുടെ കൈയിൽ കണക്കുണ്ട്. അസിസ്റ്റന്റ് ഡയറക്ടർമാരോട് വളരെ മോശമായാണ് ഷെയ്ൻ പെരുമാറിയത്. അതിന്റെ തെളിവ് ലഭിച്ചിട്ടുണ്ടെന്നും ഉണ്ണികൃഷ്ണൻ വ്യക്തമാക്കി.

Readers Comment

Add a Comment