Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 9:32 pm
  • 24th June, 2026
  • Overcast Clouds
24.92°C24.92°C
  • Humidity: 89 %
  • Wind: 0.61 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

 മാമാങ്കം സിനിമയ്ക്ക് ഹൈക്കോടതി പ്രദര്‍ശനാനുമതി നല്‍കി. തിരക്കഥാകൃത്തിന്റെ പേര് ഒഴിവാക്കി വേണം പ്രദര്‍ശനമെന്ന് കോടതി നിര്‍ദ്ദേശിച്ചു. തിരക്കഥാകൃത്ത് സജീവ് പിള്ളയാണെന്നും ശങ്കര്‍ രാമകൃഷ്ണനല്ലെന്നും ബോധ്യപ്പെട്ടതായി കോടതി വ്യക്തമാക്കി.

സിനിമയുടെ മുന്‍ സംവിധായകന്‍ കൂടിയായ സജീവ് പിള്ള നല്‍കിയ ഹർജിയിലാണു കോടതി വിധി പറഞ്ഞത്. നാളെയാണ് സിനിമ റിലീസ് ചെയ്യുന്നത്. തിരക്കഥാകൃത്തിന്റെ പേര് ഒഴിവാക്കുമെന്ന് സിനിമയുടെ നിര്‍മാതാവ് സത്യവാങ്മൂലം നല്‍കണമെന്നും അതിനുശേഷം മാത്രമേ റിലീസ് ചെയ്യാവൂ എന്നും കോടതി പറഞ്ഞു. സിനിമയുടെ അണിയറയില്‍ ഒട്ടേറെപ്പേരുണ്ടെന്നും അവരെക്കൂടി പരിഗണിച്ചാണു തീരുമാനമെന്നും കോടതി വ്യക്തമാക്കി.

എം പത്‌മകുമാറിന്റെ സംവിധാനത്തില്‍ ഒരുക്കിയിരിക്കുന്ന സിനിമയില്‍ മമ്മൂട്ടിയാണു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഉണ്ണി മുകുന്ദന്‍, പ്രാചി ടെഹ്‌ലാന്‍, കനിഹ, അനു സിത്താര, തരുണ്‍ രാജ് അറോറ, സുദേവ് നായര്‍, സിദ്ദിഖ്, അബു സലിം, സുധീര്‍ സുകുമാരന്‍ തുടങ്ങിയവര്‍ സിനിമയില്‍ വേഷമിടുന്നുണ്ട്

Readers Comment

Add a Comment