Forecast Weather using OpenWeatherMap with PHP

Kerala

  • Monday 4:30 am
  • 10th August, 2026
  • Broken Clouds
22.55°C22.55°C
  • Humidity: 97 %
  • Wind: 0.72 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ആസിഡ് ആക്രമണത്തെ അതിജീവിച്ച പെണ്‍കുട്ടിയുടെ കഥ പറയുന്ന ചിത്രംബോളിവുഡിലും . മേഘ്‌ന ഗുല്‍സാര്‍ സംവിധാനം ചെയ്യുന്ന ചപ്പക്ക് എന്ന ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് ദീപികാ പദുകോണ്‍ ആണ്. ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗര്‍വാളിന്റെ ജീവിതകഥ പറയുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയിരിക്കുകയാണ്.

ട്രെയിലറില്‍ ദീപികാ പദുകോണ്‍ തന്നെയാണ് തിളങ്ങിനല്‍ക്കുന്നത്. ചപ്പക്കില്‍ മാല്‍ടി എന്ന കഥാപാത്രമായാണ് നടി എത്തുന്നത്. ഈ ചിത്രത്തിന് കുറച്ച് പ്രത്യേകത കൂടിയുണ്ട്. കരിയറില്‍ ഇതുവരെ ദീപിക ചെയ്യാത്തൊരു കഥാപാത്രം,മറ്റൊന്ന് അഭിനയത്തിനൊപ്പം ദീപിക നിര്‍മ്മാതാവായി എത്തുന്ന ചിത്രം കൂടിയാണിത്.

ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോസും മേഘ്‌നാ ഗുല്‍സാറിന്റെ മൃഗ ഫിലിംസും ദീപികയുടെ നിര്‍മ്മാണ കമ്പനിയും സംയുക്തമായി ചേര്‍ന്നാണ് ചപ്പക്ക് നിര്‍മ്മിക്കുന്നത്. ജനുവരി പത്തിനാണ് ചപ്പക്ക് തിയേറ്ററുകളില്‍ എത്തുന്നത്.

Readers Comment

Add a Comment