Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 4:10 pm
  • 9th August, 2026
  • Light Rain
27.1°C27.1°C
  • Humidity: 80 %
  • Wind: 3.17 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

രാജ്യാന്തര ചലച്ചിത്രമേളയുടെ മൂന്നാം ദിനമായ  നാളെ ജീവിത നേർക്കാഴ്ചകളുമായി  63 ചിത്രങ്ങള്‍.കാനിലെ  പാം ഡി ഓര്‍ ഉൾപ്പടെ വിവിധ മേളകളിൽ നിന്നായി 15 ലധികം പുരസ്‌കാരങ്ങൾ   സ്വന്തമാക്കിയ 'പാരസൈറ്റിന്റെ ആദ്യ പ്രദർശനവും ഇതിൽ ഉൾപ്പെടും. വൈകിട്ട്  ആറിന് നിശാഗന്ധിയില്‍ ആണ് ലോകസിനിമാ വിഭാഗത്തിലുള്ള ഈ ചിത്രത്തിന്റെ പ്രദർശനം. സമൂഹത്തില്‍ വര്‍ധിച്ചു വരുന്ന സാമ്പത്തിക അസമത്വമാണ് ഈ ദക്ഷിണകൊറിയന്‍ ചിത്രം ചര്‍ച്ച ചെയ്യുന്നത്. ബോങ് ജൂന്‍-ഹോ ആണ് ഈ കോമിക് ത്രില്ലറിന്റെ സംവിധായകൻ.

എംറേ കാവുക്ക് സംവിധാനം ചെയ്ത ടര്‍ക്കിഷ് ചിത്രമായ ഡിജിറ്റല്‍ ക്യാപ്റ്റിവിറ്റി, മത്സര വിഭാഗത്തിലെ മലയാള ചിത്രമായ ആര്‍ കെ കൃഷാന്ദിന്റെ വൃത്താകൃതിയിലുള്ള ചതുരത്തിന്റെ ആദ്യ പ്രദർശനവും ഇന്നുണ്ടാകും. ഈ ചിത്രത്തിന്റെ ലോകത്തിലെ തന്നെ ആദ്യ പ്രദര്‍ശനമാണിത്.ടൊറന്റോ ചലച്ചിത്രമേളയില്‍ പ്രേക്ഷകപ്രീതി നേടിയ  ഗീതു മോഹന്‍ദാസ് ചിത്രം  മൂത്തോന്‍ ഇന്ന് കാലിഡോസ്‌കോപ്പ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.

ലോകസിനിമാ വിഭാഗത്തിലെ ഏഴു സിനിമകളുടെ ഇന്ത്യയിലെ ആദ്യ പ്രദര്‍ശനവും ഇന്നുണ്ടാകും.ജോഹന്നാസ് നൈലോം സംവിധാനം ചെയ്ത കൊക്കോ ഡി കൊക്കോ ഡാ, ഷായ് ഷിയാങ് സംവിധാനം ചെയ്ത മൊസൈക്ക് പോര്‍ട്രയേറ്റ്, മറീന ഡീ വാന്‍ സംവിധാനം ചെയ്ത മൈ ന്യൂഡിറ്റി മീന്‍സ് നത്തിംഗ്, ജുവാന്‍ കബ്രാള്‍ സംവിധാനം ചെയ്ത ടു ബാര്‍ വണ്‍, ഇഗോട്ട് സംവിധാനം 5 ഈസ് ദി പെര്‍ഫെട്ക് നമ്പര്‍, അവിയദ് ഗിവോണും ഇമ്രി മാറ്റലോണും ചേര്‍ന്ന് സംവിധാനം ചെയ്ത ബ്രോക്കണ്‍ മിറേഴ്‌സ്, മൈക്കിള്‍ ഹാനെക്ക് സംവിധാനം ചെയ്ത ഹാപ്പി എന്‍ഡ് എന്നിവയാണ് ചിത്രങ്ങള്‍.

Readers Comment

Add a Comment