Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:33 am
  • 9th August, 2026
  • Light Rain
27.26°C27.26°C
  • Humidity: 78 %
  • Wind: 2.21 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ സൈക്കിളിൽ സഞ്ചരിച്ചെത്തിയ സൗഹൃദ സംഘം രാജ്യാന്തര ചലച്ചിത്ര മേളയിൽ.നല്ല സിനിമകളെ നെഞ്ചേറ്റുന്ന ഒരു സംഘം ചെറുപ്പക്കാരാണ് ഉണ്ണികൃഷ്ണൻ മൊറാഴയുടെ നേതൃത്വത്തിൽ 570 കിലോമീറ്റർ സഞ്ചരിച്ച് തിരുവനന്തപുരത്തെത്തി മേളയിൽ പങ്കെടുക്കുന്നത്. 

പ്രിയൻ, ഷിബി ഫിലിപ്പ് ,ടോണി മണ്ണിപ്ലാക്കൻ,അർജുൻ,ശ്രീമോൻ എന്നിവരടങ്ങുന്ന സംഘം വെള്ളിയാഴ്ചയാണ് പ്രധാന വേദിയായ ടാഗോർ തിയേറ്ററിലെത്തിയത്.മികച്ച സിനിമകൾ കാണുന്നതിനൊപ്പം സിനിമയിലെ മഹാരഥന്മാരെ നേരിൽ കാണാനും അവരോടു സംവദിക്കാനും മേളയെ ഉപയോഗപ്പെടുത്തുകയാണ് സംഘത്തിന്റെ ലക്‌ഷ്യം.
കാന്തൻ ദ ലവർ  ഓഫ്  കളർ ചിത്രത്തിന്റെ സംവിധായകൻ ഷരീഫ് സി ആണ് സൗഹൃദ സംഘത്തിന്റെ യാത്രയുടെ ഫ്ലാഗ് ഓഫ് കർമം നിർവഹിച്ചത്.

Readers Comment

Add a Comment