Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
മക്കൾ ശെൽവൻ വിജയ് സേതുപതിയും ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യരും ഒന്നിക്കുന്നു.തിരക്കഥാകൃത്തായ ആർ.ജെ. ഷാൻ സംവിധായകന്റെ മേലങ്കിയണിയുന്ന ചിത്രത്തിലാണിത്.ബിജു മേനോനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഏപ്രിലിൽ ചിത്രീകരണം ആരംഭിക്കും.മറ്റു താരങ്ങളെ തീരുമാനിച്ചിട്ടില്ല.ചിത്രത്തിന്റെ നിർമ്മാണത്തിൽ മഞ്ജു വാര്യർ പങ്കാളിയാകുമെന്നാണ് സൂചന. തമിഴിലും ഡബ് ചെയ്യുന്നുണ്ട്.
മഞ്ജു വാര്യരും അമല അക്കേനിയും ഷെയ് ൻനിഗവും പ്രധാന വേഷത്തിൽ എത്തിയ കെയർ ഒഫ് സൈറബാനു എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളിൽ ഒരാളാണ് ഷാൻ. ജയറാം നായകനായ മാർക്കോണി മത്തായിൽ വിജയ് സേതുപതി അതിഥി താരമായി എത്തിയിരുന്നു. വിജയ് സേതുപതിയുടെ സൂപ്പർ ഹിറ്റ് ചിത്രമായ 96ൽ മഞ്ജുവാര്യരെ നായികയായി നിശ്ചയിച്ചിരുന്നതായി നേരത്തേ വാർത്ത ഉണ്ടായിരുന്നു. എന്നാൽ ഡേറ്റ് ക്ളാഷ് മൂലം ഇരുവർക്കും ഒന്നിക്കാൻ കഴിഞ്ഞില്ല.ധനുഷിന്റെ നായികയായി എത്തിയ അസുരനാണ് തമിഴകത്ത് മഞ്ജു വാര്യരുടെ ആദ്യ ചിത്രം. ഈ വർഷമാണ് ചിത്രം തിയേറ്ററിൽ എത്തിയത്.
30.82°C








