Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 12:15 pm
  • 9th August, 2026
  • Light Rain
28.31°C28.31°C
  • Humidity: 74 %
  • Wind: 3.47 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഈ ടൈറ്റിലിന് എന്തായാലും ഒരു മുഖവുര വേണം. തെറ്റിദ്ധരിക്കരുത്; മയിര് എന്ന വാക്കിന് മുടി എന്നു മാത്രമേ മലയാളത്തിലും തമിഴിലും അര്‍ത്ഥമുള്ളൂ. വേണ്ടാത്തിടത്തൊക്കെ പ്രയോഗിച്ച് പ്രയോഗിച്ച് അത് മറ്റെന്തോ ആയിപ്പോയി. ദേഷ്യം വന്നാല്‍ ആണ്‍- പെണ്‍ ഭേദമില്ലാതെ ഏതു മലയാളിയുടെ നാവിലും തെറ്റിദ്ധരിക്കപ്പെട്ട ആ പാവം വാക്ക് കയറി വരും. ചിലപ്പോള്‍ ആത്മഗതം. പലപ്പോഴും പരസ്യം. ചെറുപ്പക്കാരുടെ നിഘണ്ടുവില്‍ ഇവന് ഉത്കൃഷ്ടഭാഷാ പദവി പോലും കിട്ടിയിട്ട് കാലം കുറേയായി.

മയിര് എന്നൊരു ചിത്രത്തിന്റെ പോസ്റ്റര്‍ കണ്ടപ്പോള്‍ ആദ്യം തോന്നിയത്  'ഛെ' എന്നു തന്നെ. ഏതു മലയാളിയെയും പോലെ അടക്കിവയ്ക്കാനാകാത്ത ആകാംക്ഷകൊണ്ട്, ഇതെന്താണ് സംഭവമെന്നറിയാന്‍ യു ട്യൂബില്‍ തപ്പി. ദേ, കിടക്കുന്നു മയിര്! നിസ്സാരമെന്ന അര്‍ത്ഥത്തിലാണ് ഈ വാക്ക് പ്രയോഗിക്കുന്നത്. വേണമെങ്കില്‍ കോപ്പ്, പണ്ടാരം.... എന്നൊക്കെ സമാനപദങ്ങള്‍ പറയാം. എന്നാലും നമുക്ക് ഈ വാക്കുതന്നെ പ്രയോഗിച്ചാലേ ആശ്വാസമാകൂ.

മയിര് ഒരു ഷോര്‍ട്ട് ഫിലിം ആണ്. വെറും ആഞ്ചര മിനിട്ട് മാത്രം നീളം. കണ്ടപ്പോള്‍ രസമുണ്ട്. നിസ്സാരമായൊരു വിഷയം, കയ്യടക്കത്തോടെ, വലിച്ചുനീട്ടാതെ പറയുകയാണ്. അതും, സന്തോഷപൂര്‍ണമായൊരു കുടുംബ പശ്ചാത്തലത്തില്‍! മാര്‍ക്കറ്റിംഗ് തന്ത്രത്തിന്റെ ഭാഗമായാകാം ഇത്തരമൊരു പേര് ചിത്രത്തിനിട്ടതെങ്കിലും, ആ ടൈറ്റിലിനോട് നൂറു ശതമാനം നീതി പുലര്‍ത്തുന്നതാണ് കഥ. ചിത്രം ഒപ്പമുള്ളതുകൊണ്ട് കഥ പറയേണ്ട കാര്യമില്ല. നിങ്ങള്‍ തന്നെ കാണുക- ഒന്നാന്തരം ഫാമിലി സബ്ജക്റ്റ്. പേടിക്കേണ്ട, നല്ല ക്ലീന്‍ പടമാണ്. ഈ വാക്കെന്നല്ല, അഞ്ചര മിനിട്ടിലും ആരും ഒന്നും പറയുന്നില്ല!

Watch Video: https://www.facebook.com/i2inews/videos/1333966106780823/?modal=admin_todo_tour

Readers Comment

Add a Comment