Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 12:14 pm
  • 9th August, 2026
  • Light Rain
28.31°C28.31°C
  • Humidity: 74 %
  • Wind: 3.47 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

 ട്രാൻസ്ജെന്റർ നടി അഞ്ജലി അമീറിന് മുൻകാമുകനിൽ നിന്ന് ആസിഡ് അറ്റാക്ക് ഭീഷണി. ഫേസ്ബുക്ക് ലൈവിൽ വന്ന നടി പൊട്ടിക്കരഞ്ഞു. നേരത്തെ ഇയാളുമായി വേർപിരിഞ്ഞതായും താമസിക്കാൻ വേറെ സ്ഥലമന്വേഷിക്കുന്നതായും നടി പോസ്റ്റിട്ടിരുന്നു.

കൊടുവള്ളി കിഴക്കോത്ത് സ്വദേശിയും മുഹമ്മദ്- സക്കീന ദമ്പതികളുടെ മകനുമായ അനസിനെതിരെയാണ് അഞ്ജലി ആരോപണമുന്നയിച്ചിരുന്നത്. അയാൾ തന്നെ മാനസികമായി പീഡിപ്പിക്കുന്നെന്നും ശല്യപ്പെടുത്തുന്നുന്നെന്നും നടി പറയുന്നു.
ഇഷ്ടമില്ലാത്ത വ്യക്തിയുമായി പല സാഹചര്യങ്ങൾക്കൊണ്ടും ലിവിംഗ് ടുഗെതറിൽ എർപ്പെടേണ്ടിവന്നിരുന്നു. തന്നെ വഞ്ചിക്കാൻ ശ്രമിച്ചപ്പോൾ അയാൾക്കെതിരെ താനൊരു ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു.  അതിനുശേഷമാണ് ഭീഷണി. ഒപ്പം  ജീവിച്ചില്ലെങ്കിൽ കൊന്നുകളയുമെന്നും ആസിഡ് മുഖത്തൊഴിക്കുമെന്നും ഭീഷണിയുണ്ട്.
അയാൾക്കൊപ്പം ജീവിക്കാൻ താൽപര്യമില്ല. പൊലീസ് കമ്മീഷണർക്ക് പെറ്റീഷൻ നൽകി കഴിഞ്ഞു. അഞ്ച് ലക്ഷത്തോളം രൂപ അയാൾ തിരികെ നൽകാനുണ്ട്. ഒപ്പമാണ് ജീവിച്ചിരുന്നെങ്കിലും ഒട്ടും യോജിച്ച് പോകാൻ സാധിച്ചിരുന്നില്ല. കോളജിൽ പഠിക്കാൻ പോകുമ്പോഴും അയാൾക്ക് സംശയരോഗമായിരുന്നു.
ഒന്നര വർഷത്തോളമായി ജോലിക്ക് പോകാതിരുന്ന അനസ് തന്റെ കാശുകൊണ്ടാണ് ജീവിച്ചുകൊണ്ടിരുന്നത്. നിവൃത്തികേടുകൊണ്ടാണ് ലൈവിൽ വരുന്നത്. പല തവണ ഒഴിവാക്കിത്തരാൻ പറഞ്ഞിട്ടും കേട്ടില്ല. ട്രാൻസ്‌ജെൻഡറുകൾക്ക് കുടുംബത്തിന്റെ സഹായമില്ലെങ്കിൽ ജീവിക്കാൻ പറ്റാത്ത സ്ഥിതിയാണ്.സഹായിക്കാൻ ആരുമില്ല. തന്നെ ഒഴിവാക്കിത്തരണമെന്ന് കാലുപിടിച്ചാണ് പറയുന്നത് എന്നും അഞ്ജലി അമീർ വെളിപ്പെടുത്തി.

Readers Comment

Add a Comment