Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 12:10 pm
  • 9th August, 2026
  • Light Rain
28.31°C28.31°C
  • Humidity: 74 %
  • Wind: 3.47 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പാം ദി ഓർ‍ പുരസ്‌കാരം നേടിയ 'പാരസൈറ്റ്' എന്ന ചിത്രം രാജ്യാന്തര ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കും. ലോക സിനിമ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന ഈ ദക്ഷിണ കൊറിയൻ‍ ചിത്രം സമൂഹത്തിൽ വർദ്ധിച്ചുവരുന്ന സാമ്പത്തിക അസമത്വമാണ് ചർച്ച ചെയ്യുന്നത്.ബോങ് ജൂൻ‍ ഹോവാണ് ഈ കോമിക് ത്രില്ലർ‍ സിനിമയുടെ സംവിധായകൻ‍.

ദരിദ്രരായ കിം കുടുംബത്തിലെ അംഗത്തിന് സമ്പന്ന കുടുബത്തിൽ ജോലി ചെയ്യാൻ ലഭിക്കുന്ന അവസരം ഉപയോഗിച്ച് നടത്തുന്ന തട്ടിപ്പുകളും പരാന്നഭോജികളായ കിം കുടുബം നടത്തുന്ന ഒരു കൊലപാതകവുമാണ് ചിത്രത്തിന്റെ പ്രമേയം. ഉദ്ദിഷ്ടകാര്യം നേടിയെടുക്കാൻ‍ ഉന്നതിയിൽ‍ ജീവിക്കുന്നവരെ പ്രീണിപ്പിക്കുന്ന കാപട്യവും ചിത്രം ചർച്ച ചെയ്യുന്നു.

കൊറിയൻ‍ സമൂഹത്തിലെ ഗ്രാമീണ പ്രാന്ത പ്രദേശങ്ങളിലെ സാമൂഹ്യ വ്യവസ്ഥയിലൂടെ വികസിക്കുന്ന ഈ ചിത്രം ഇതിനകം പതിനഞ്ചോളം രാജ്യാന്തര മേളകളിൽ പുരസ്ക്കാരം നേടി.2019 മേയിൽ പുറത്തിറങ്ങിയ ചിത്രം കൊറിയയിൽ വലിയ ബോക്സ് ഓഫീസ് വിജയവും സ്വന്തമാക്കിയിട്ടുണ്ട്.

Readers Comment

Add a Comment