Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 9:31 pm
  • 24th June, 2026
  • Overcast Clouds
24.92°C24.92°C
  • Humidity: 89 %
  • Wind: 0.61 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ദീര്‍ഘമായ ഇടവേളയ്ക്കു ശേഷം മലയാളത്തിന്റെ മാസ് ഡയറക്ടര്‍ ഷാജി കൈലാസിന്റെ പേര് വീണ്ടും ടൈറ്റില്‍ കാര്‍ഡിലെത്തുന്നു. ഇത്തവണ നിര്‍മ്മാതാവിന്റെ റോളിലാണെന്നു മാത്രം. ഷാജി നിര്‍മ്മിക്കുന്ന താക്കോല്‍ എന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത് കിരണ്‍ പ്രഭാകരനാണ്.

ഇന്ദ്രജിത്ത് ആണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചെറുപ്പത്തില്‍ത്തന്നെ അനാഥാലയത്തിലെത്തുകയും അവിടെ വളരുകയും ചെയ്യുന്ന പയ്യന്‍. പുരോഹിതനാകാന്‍ ഇഷ്ടമില്ലാതിരുന്നിട്ടും സാഹചര്യങ്ങള്‍ കാരണം അവന് ആ വേഷമണിയേണ്ടിവന്നു. ഒരിക്കല്‍ അവന്റെ കൈവശം പഴയൊരു താക്കോല്‍ എത്തിച്ചേരുന്നു. അത് തുറക്കുന്ന ദുരൂഹതകളുടെയും ഉദ്വേഗങ്ങളുടെയും കഥയാണ് താക്കോല്‍.

കിരണ്‍ പ്രഭാകരന്‍ താക്കോലിന്റെ തിരക്കഥയുമായി ഷാജി കൈലാസിനെ സമീപിച്ചത് അതു സംവിധാനം ചെയ്യാനാണ്. ഇതുപോലെ സങ്കീര്‍ണമായൊരു കഥ താന്‍ ചെയ്താന്‍ ശരിയാകില്ലെന്നു പറഞ്ഞ് ഷാജി ഒഴിഞ്ഞു. പക്ഷേ കിരണിന് ഒരു ഉറപ്പ് നല്‍കി- ഇത് ഞാന്‍ നിര്‍മ്മിക്കാം. കിരണ്‍ തന്നെ സംവിധാനം ചെയ്താല്‍ മതി! അങ്ങനെയാണ് താക്കോലിന്റെ പിറവി. ഈ സിനിമയ്ക്ക് മറ്റൊരു വിശേഷം കൂടിയുണ്ട്. താക്കോലില്‍ ഇന്ദ്രജിത്ത് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ കുട്ടിക്കാലം അഭിനയിക്കുന്നത് ഷാജി കൈലാസിന്റെ മകന്‍ റുഷിന്‍ ആണ്.

ഷാജി- രണ്‍ജി കൂട്ടുകെട്ടില്‍
മോഹന്‍ലാല്‍ ചിത്രം

താക്കോലിന്റെ വിശേഷങ്ങള്‍ പറഞ്ഞു കഴിഞ്ഞ് ഷാജി ഒരു ഇടിവെട്ട് രഹസ്യം കൂടി വെളിപ്പെടുത്തുന്നു: അധികം വൈകാതെ മോഹന്‍ലാലിനെ നായകനാക്കി ഒരു സിനിമ സംവിധാനം ചെയ്യുന്നു! തിരക്കഥ രണ്‍ജി പണിക്കര്‍. രണ്‍ജി തിരക്കഥ എഴുതിക്കൊണ്ടിരിക്കുകയാണ്. മോഹന്‍ലാലിനു മാത്രം അവതരിപ്പിക്കാന്‍ കഴിയുന്ന കഥാപാത്രമെന്നാണ് പുതിയ ചിത്രത്തിലെ നായകവേഷത്തെക്കുറിച്ച് ഷാജി കൈലാസ് പറയുന്നത്.

Readers Comment

Add a Comment