Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 12:07 pm
  • 9th August, 2026
  • Light Rain
28.01°C28.01°C
  • Humidity: 74 %
  • Wind: 3.26 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ബോളിവുഡിലെ ശ്രദ്ധയമായ താരദമ്പതികളാണ്‌ രണ്‍വീര്‍ സിങ്ങും ദീപിക പദുകോണും. ഇവര്‍ തമ്മിലുള്ള സ്‌ക്രീനിലെ പൊരുത്തവും ബോളിവുഡില്‍ ബോക്‌സ് ഓഫീസ് ഹിറ്റുകള്‍ സമ്മാനിച്ചിട്ടുണ്ട്. എന്നാല്‍ രണ്‍വീറുമൊത്തുള്ള മൂന്ന് ചിത്രങ്ങള്‍ വേണ്ടെന്നുവച്ചിരിക്കുകയാണ് ദീപിക പദുകോണ്‍. ദമ്പതികളായി  ഒരുപാട് ചിത്രങ്ങളില്‍ ഒന്നിച്ച്‌ അഭിനയിക്കേണ്ട എന്നാണ് ദീപികയുടെ തീരുമാനം. ഇന്ത്യന്‍ ക്രിക്കറ്റ് മുന്‍ ക്യാപ്റ്റന്‍ കപില്‍ ദേവിന്റെ ജീവിതം പറയുന്ന ചിത്രത്തില്‍ കപില്‍ സിങ് ആയി രണ്‍വീറും ഭാര്യ റോമി ഭാട്ടിയ ആയി ദീപികയും എത്തുന്നുണ്ട്. സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത രാം ലീലയിലാണ് ഇരുവരും ആദ്യമായി ഒന്നിച്ച്‌ അഭിനയിച്ചത്.രാം ലീലയുടെ ലൊക്കേഷനില്‍ വച്ചാണ് ഇരുവരും പ്രണയത്തിലാകുന്നതും. പിന്നീട് ബാജിറാവോ മസ്താനി, പദ്മാവത് എന്നീ ചിത്രങ്ങളിലും രണ്‍വീറും ദീപികയും ഒന്നിച്ചെത്തി. ആസിഡ് ആക്രമത്തെ അതിജീവിച്ച ലക്ഷ്മിയുടെ കഥ പറയുന്ന ഛപ്പക് ആണ് ദീപികയുടെ ഇനി പുറത്തിറങ്ങാനുള്ള ചിത്രം.

Readers Comment

Add a Comment