Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 4:29 am
  • 24th September, 2026
  • Overcast Clouds
24.29°C24.29°C
  • Humidity: 90 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പാലപ്പുറത്ത് സുരേന്ദ്രനാഥ തിലകന്‍. മലയാള സിനിമയില്‍ യഥാര്‍ത്ഥ പേരിന്റെ മൂന്നാം ഭാഗംകൊണ്ടു മാത്രം ഒരു പ്രതിഭാസമായി നിറയുകയും ഇതിഹാസമായി ഓര്‍മ്മിക്കപ്പെടുകയും ചെയ്യുന്ന മഹാനടന്‍. അരങ്ങിനെയും വെള്ളിത്തിരയെയും അപൂര്‍വമായ അഭിനയവൈഭവംകൊണ്ട് ത്രസിപ്പിച്ചു നിറുത്തിയ പ്രതിഭ.  ഈ സെപ്തംബര്‍ 24 ന് ഏഴു വര്‍ഷമാകും, തിലകന്‍ ഓര്‍മ്മയായിട്ട്.

നടനാകാന്‍ വേണ്ടി മാത്രം കടഞ്ഞെടുക്കപ്പെട്ട ശരീരഭാഷ കൊണ്ടും, സംഭാഷണാവതരണത്തിലെ അനുകരണസാധ്യമല്ലാത്ത മികവുകൊണ്ടും തിലകന്‍ മലയാളത്തിനു നല്‍കിയിട്ടു പോയത് ഒരിക്കലും മറക്കവയ്യാത്ത കഥാപാത്രങ്ങളെയാണ്. കോട്ടിട്ട ജഡ്ജിയായും കൈലിയുടുത്ത ചട്ടമ്പിയായും ജുബയിട്ട പണക്കാരനായും ഡോക്ടറായും ലോറി ഡ്രൈവറായും അച്ഛനായും പെരുന്തച്ചനായുമൊക്കെ അദ്ദേഹം ബാക്കിവെച്ചുപോയ കഥാപാത്രങ്ങള്‍ക്കു തുടര്‍ച്ചയില്ല.

Readers Comment

Add a Comment