Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 5:16 am
  • 24th September, 2026
  • Overcast Clouds
24.27°C24.27°C
  • Humidity: 91 %
  • Wind: 1.23 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സിനിമാ ലൊക്കേഷനില്‍ ലഹരി മരുന്ന് പരിശോധന വേണമെന്ന നിര്‍മാതാക്കളുടെ ആവശ്യം അംഗീകരിച്ച് താരസംഘടന. നിര്‍മാതാക്കള്‍ പരിശോധന ആവശ്യപ്പെട്ടാല്‍ സഹകരിക്കാന്‍ താരങ്ങള്‍ ബാധ്യസ്ഥതരാണെന്ന് ജനറല്‍ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു. താരങ്ങള്‍ ലഹരി ഉപയോഗിക്കുന്നുണ്ട് എന്നത് പരസ്യമായ രഹസ്യമാണെന്ന് അമ്മ എക്സിക്യൂട്ടീവ് അംഗം ബാബുരാജും  പറഞ്ഞു.

ലൊക്കേഷനിലെ ലഹരി ഉപയോഗത്തിനെതിരെ അമ്മ സംഘടനയും അനുകൂല നിലപാട് ആണ് എടുക്കുന്നത്. ലൊക്കേഷനിലെ അധിപന്‍ നിര്‍മാതാവാണെന്നും നിര്‍മാതാവിന്റെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ താരങ്ങള്‍ ബാധ്യസ്ഥരാണെന്നും ഇടവേള ബാബു പറഞ്ഞു.

സിനിമയിലെ യുവതാരങ്ങള്‍ ലഹരി ഉപയോഗിക്കുന്നുണ്ടെന്നത് പരസ്യമായ രഹസ്യമാണെന്ന് ബാബുരാജ് പറഞ്ഞു

അതേസമയം സിനിമയിലെ മയക്കുമരുന്ന് ഇടപാടുകള്‍ സര്‍ക്കാരിനെ അറിയിക്കാത്തത് ഗുരുതരമായ വീഴ്ചയെന്ന് സാംസ്കാരിക മന്ത്രി എ കെ ബാലന്‍ പ്രതികരിച്ചു.പ്രശ്നം ചര്‍ച്ച ചെയ്യാന്‍ നാളെ തിരുവനന്തപുരത്ത് യോഗം ചേരുമെന്നും മന്ത്രി പറഞ്ഞു.

Readers Comment

Add a Comment