Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 4:30 am
  • 24th September, 2026
  • Overcast Clouds
24.29°C24.29°C
  • Humidity: 90 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഓണം റിലീസിന് ഇട്ടിമാണിയും ലൗവ് ആക്ഷന്‍ ഡ്രാമയും ബ്രദേഴ്‌സ് ഡേയും ഒരുങ്ങുന്നു. ഇരട്ടസംവിധായകരായ ജിബി- ജോജു മോഹന്‍ലാലിനെ പ്രധാന കഥാപാത്രമാക്കി ഒരുക്കുന്ന ചിത്രമാണ് ഇട്ടിമാണി: മെയ്ഡ് ഇന്‍ ചൈന. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ കുന്നംകുളം സ്വദേശിയായ ഇട്ടിമാണി എന്ന ക്രിസ്ത്യാനി കഥാപാത്രമായാണ് മോഹന്‍ലാല്‍ തിയറ്ററുകളില്‍ പൊട്ടിച്ചിരി തീര്‍ക്കുക.

സംവിധായകരായ ജിബിയും ജോജുവും ചേര്‍ന്നാണ് രചന. ഹണി റോസ്, രാധിക, കെ.പി.എ.സി ലളിത, അജു വര്‍ഗീസ്, സലിം കുമാര്‍, ഹരീഷ് കണാരന്‍, ധര്‍മ്മജന്‍, സിദ്ദിഖ് തുടങ്ങി വലിയ താരനിര ഇട്ടിമാണിയിലുണ്ട്.
സംവിധായകനും നടനും ഗായകനുമായ വിനീത് ശ്രീനിവാസന്റെ സഹോദരന്‍ ധ്യാന്‍ ശ്രീനിവാസ്, അഭിനയരംഗത്തെ വിജയത്തിനു ശേഷം സംവിധായകനാകുന്ന ചിത്രമാണ് ലൗ ആക്ഷന്‍ ഡ്രാമ. നിവിന്‍ പോളിയും നയന്‍താരയും അവതരിപ്പിക്കുന്ന ദിനേശന്‍, ശോഭ എന്നീ കഥാപാത്രങ്ങളെ കേന്ദ്രീകരിച്ച് വികസിക്കുന്ന ചിത്രത്തില്‍ ദുര്‍ഗാ കൃഷ്ണ, അജു വര്‍ഗീസ്, ബേസില്‍ ജോസഫ്, ശ്രീനിവാസന്‍, മല്ലിക സുകുമാരന്‍ എന്നിവരും വേഷമിടുന്നു. സംവിധായകന്‍ ധ്യാനിന്റേതു തന്നെയാണ് തിരക്കഥ. അജു വര്‍ഗീസും വിശാഖ് സുബ്രഹ്മണ്യവും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ഷാന്‍ റഹ്മാന്‍ ആണ്.
നടന്‍ കലാഭവന്‍ ഷാജോണിന്റെ ആദ്യ സംവിധാന സംരംഭമാണ് പൃഥ്വിരാജ് നായകനായ ബ്രദേഴ്‌സ് ഡേ. ചിത്രത്തില്‍ നാല് നായികമാരാണ് പൃഥ്വിരാജിന്. ഐശ്വര്യ ലക്ഷ്മി, പ്രയാഗ മാര്‍ട്ടിന്‍, മിയാ ജോര്‍ജ്, ഐമ സെബാസ്റ്റ്യന്‍ എന്നിവരാണ് നായിക നിരയില്‍. ആക്ഷനും കോമഡിക്കും തുല്യ പ്രാധാന്യം നല്‍കുന്നതാണ് ചിത്രം. ബ്രദേഴ്‌സ് ഡേയുടെ സ്‌ക്രിപ്റ്റുമായി പൃഥ്വിരാജിനെ സമീപിച്ച ഷാജോണിനോട്, ചിത്രം ഷാജോണ്‍ തന്നെ സംവിധാനം ചെയ്യാന്‍ നിര്‍ദ്ദേശിച്ചത് പൃഥ്വിയാണ്.

 

Readers Comment

Add a Comment