Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 5:15 am
  • 24th September, 2026
  • Overcast Clouds
24.27°C24.27°C
  • Humidity: 91 %
  • Wind: 1.23 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കരാര്‍ ലംഘനം നടത്തിയെന്ന നിര്‍മ്മാതാവിന്റെ പരാതിയില്‍ നടന്‍ ഷെയ്ന്‍ നിഗത്തിനെതിരെ ഇന്ന് നടപടി ഉണ്ടാകും. നിര്‍മ്മാതാക്കളുടെ സംഘടനയുടെ നിര്‍വ്വാഹക സമിതിയോഗത്തിലായിരിക്കും അന്തിമ തീരുമാനം ഉണ്ടാവുക.ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്കാണ് നിര്‍മ്മാതക്കളുടെ സംഘടന നിര്‍വ്വാഹക സമിതിയോഗം ചേരുക.ഇന്നലെ നിശ്ചയിച്ച യോഗം ഭാരവാഹികളെല്ലാവരും എത്താതിനെ തുടര്‍ന്ന് ഇന്ന് നടത്താന്‍ മാറ്റിവെക്കുകയായിരുന്നു.

ഇതിനിടെ ഉല്ലാസം എന്ന ചിത്രം പൂര്‍ത്തിയാക്കാന്‍ കരാര്‍ ഒപ്പിട്ടതിലും കൂടുതല്‍ പ്രതിഫലം ചോദിക്കുന്ന ഷെയ്‌നിന്റെ ശബ്ദരേഖ പുറത്തു വന്നിരുന്നു. ഇതോടെ ഇന്ന് നിര്‍വ്വാഹക,സമിതി യോഗം കൂടി ചേര്‍ന്ന് അന്തിമ തീരുമാനം കൈക്കൊള്ളാന്‍ ധാരണയായത്.നിലവിൽ ഷൂട്ടിങ് തുടരുന്ന സിനിമകൾ ഷെയിൻ നിഗം പൂർത്തിയാക്കിയില്ലെങ്കിൽ പുതിയ സിനിമകളിൽ സഹകരിപ്പിക്കാതിരിക്കുന്നതും പരിഗണനയിലുണ്ട്.

Readers Comment

Add a Comment