Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 5:15 am
  • 24th September, 2026
  • Overcast Clouds
24.27°C24.27°C
  • Humidity: 91 %
  • Wind: 1.23 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഗായകന്‍ കെ എസ് ഹരിശങ്കറിന്റെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു. ഹരിശങ്കര്‍ യൂസുഫ് യിഗിറ്റ് എന്ന പേരിലാണ് പേജ് ഇപ്പോള്‍ റി നെയിം ചെയ്തിരിക്കുന്നത്. ഹരിശങ്കറിന്റെ പേജിന്റെ പേരുമാറ്റം ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് ഗായകനും ഇക്കാര്യം അറിഞ്ഞത്.കെ എസ് ഹരിസങ്കര്‍ യൂസഫ് യിഗിറ്റ് എന്ന പേജില്‍ പേരുമാറ്റിയത് കണ്ട് പലരും മെസ്സേജ് അയച്ചിരുന്നുവെന്ന് ഹരിശങ്കര്‍. മതം മാറിയതാണോ എന്ന് ചോദിച്ചാണ് പലരും മെസ്സേജ് അയച്ചതെന്നും ഹരിശങ്കര്‍. മതം മാറിയതല്ല പേജ് ഹാക്ക് ചെയ്തതാണെന്ന് അവരോട് പറഞ്ഞതായി ഹരിശങ്കര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു .എണ്‍പത്തി രണ്ടായിരം ഫോളോവേഴ്‌സ് ഉള്ള ഫേസ്ബുക്ക് പേജാണ് ഹരിശങ്കറിന്റേത്. അക്കൗണ്ട് തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരിക്കുകയാണ് ഹരിശങ്കര്‍.

Readers Comment

Add a Comment