Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 6:11 pm
  • 10th May, 2026
  • Overcast Clouds
30.82°C30.82°C
  • Humidity: 92 %
  • Wind: 1.63 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മലയാള സിനിമാ-സീരിയലുകളിലൂടെ ഹാസ്യ കഥാപാത്രമായെത്തി പ്രേഷക മനസിലിടം നേടിയ താരമാണ് മോളി കണ്ണമാലി. മോളി കണ്ണമാലി എന്ന പേരുകേട്ടാൽ പെട്ടെന്ന് തിരിച്ചറിയാൻ സാധിക്കില്ലെങ്കിലും ചാളമേരി എന്ന പേരിലാണ് മോളി ശ്രദ്ധേയയാത്. സ്ത്രീധനം എന്ന പരമ്പരയിലൂടെയാണ് മോളി മിനിസ്‌ക്രീൻ പ്രേക്ഷകരുടെ സ്വീകരണ മുറിയിൽ താരമായത്. മിനിസ്ക്രീനിൽ ചുവട് ഉറപ്പിച്ച മോളി ബിഗ് സ്ക്രീനിലും എത്തി. എന്നാൽ,​ കുറച്ചു നാളുകളായി ഹൃദ്രോഗത്തെ തുടർന്ന് അവശ നിലയിലാണ് മോളി.

ഹൃദ്രോഗം തളര്‍ത്തിയ ശരീരവും കടബാധ്യതകളുമായി വീട്ടിലെ ഒറ്റമുറിയില്‍ വേദന കടിച്ചമര്‍ത്തി ക‍ഴിയുകയാണ് അവരിപ്പോള്‍. ഏറെ നാളുകളായി ചികിത്സയിലായിരുന്നു മോളി. എന്നാൽ,​ ഈയിടെ നില വളരെ മോശമായി. അടിയന്തരമായി സർജറി വേണമെന്നാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്. എന്നാൽ,​ തുച്ഛമായ വരുമാനമുള്ള മക്കൾക്ക് മോളിയുടെ ഭാരിച്ച ചികിത്സാ ചിലവ് എങ്ങനെ താങ്ങാൻ ആകുമെന്ന അങ്കലാപ്പിലാണ്.ഒരു സ്റ്റേജ് ഷോയ്ക്കെത്തിയ മോളിയെ കടുത്ത നെഞ്ചുവേദനയെ തുർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. വിശദമായ പരിശോധനയിൽ ആരോഗ്യനില മോശമാണെന്ന് ഡോക്ടർമാർ കണ്ടെത്തി. സിനിമയിൽ നിന്നും സീരിയലിൽ നിന്നും കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് ഇത്രയും നാളും മോളി കഴിഞ്ഞുവന്നത്. സുമനസുകൾ സഹായിച്ചാൽ മാത്രമേ ഇനിയും മലയാളികളെ ചിരിപ്പിക്കാൻ അവർക്ക് സാധിക്കുകയുള്ളൂ.

Readers Comment

Add a Comment