Forecast Weather using OpenWeatherMap with PHP

Kerala

  • Monday 4:19 am
  • 10th August, 2026
  • Broken Clouds
22.55°C22.55°C
  • Humidity: 97 %
  • Wind: 0.72 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

വെയിൽ സിനിമയുടെ സെറ്റിൽ നിന്ന് നടന്‍ ഷെയിൻ നിഗം ഇറങ്ങി പോയി. നിർമാതാക്കളുടെയും അമ്മയുടെയും സംഘടന ഇടപെട്ടാണ് വെയില്‍ സിനിമയുടെ ഷൂട്ടിംഗ് പുനരാരംഭിച്ചിരുന്നത്. പുതിയ സംഭവവികാസങ്ങളില്‍ ഷെയിൻ നിഗത്തിനെതിരെ സംഘടനാ നടപടിക്ക് സാധ്യത കൂടി.

ഇക്കഴിഞ്ഞ ഒക്ടോബര്‍ 23നാണ് നിര്‍മാതാവ് ജോബി ജോര്‍ജുമായുള്ള പ്രശ്‌നങ്ങള്‍ സംഘടനാ നേതൃത്വം ഇടപ്പെട്ട് പരിഹരിച്ച് പൂര്‍ത്തിയാക്കാനുള്ള സിനിമയുടെ ചിത്രീകരണത്തില്‍ സഹകരിക്കാമെന്ന് ഷെയിന്‍ നിഗം സമ്മതിച്ചത്.  കൊച്ചിയിൽ നിർമാതാക്കളുടെ സംഘടനയുടെയും താരസംഘടനയുടെയും പ്രതിനിധികളുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയിലായിരുന്നു തര്‍ക്കം പരിഹരിച്ചിരുന്നത്. പുതിയ സംഭവത്തില്‍ ഷെയിന്‍ നിഗത്തിനെതിരെ സംഘടനകള്‍ നടപടിയെടുക്കാന്‍ സാധ്യതകളേറെയാണ്.

മറ്റൊരു സിനിമയ്ക്കായി താൻ മുടി മുറിച്ചതിന് ജോബി വധഭീഷണി മുഴക്കിയെന്നാരോപിച്ച ഷെയ്ൻ ഓഡിയോ ക്ലിപ്പുകൾ പുറത്തു വിട്ടതോടെയാണ് വെയില്‍ സിനിമയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ആരംഭിക്കുന്നത്. എന്നാൽ ആരോപണങ്ങളില്‍ ഷെയിനിനെതിരായി ഷൂട്ടിങ് കരാർ ലംഘിച്ചുവെന്ന് ആരോപിച്ച് നിര്‍മാതാവ് ജോബി ജോര്‍ജും രംഗത്തുവന്നു. പിന്നീട് രണ്ടുപേർക്കും സംഘടനകൾ താക്കീത് നൽകിയതോടെയായിരുന്നു പ്രശ്നങ്ങള്‍ക്ക് താത്ക്കാലിക പരിഹാരമായിരുന്നത്.

Readers Comment

Add a Comment