Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 5:22 pm
  • 9th August, 2026
  • Light Rain
25.9°C25.9°C
  • Humidity: 85 %
  • Wind: 2.58 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ജഗതി ശീകുമാറിന്റെ മകളും ടെലിവിഷൻ താരവുമായ ശ്രീലക്ഷ്മി ശ്രീകുമാർ വിവാഹിതയായി. ദുബൈയിൽ സ്ഥിര താമസമാക്കിയ കൊമേഴ്സ്യൽ പൈലറ്റ് ജിജിൻ ജഹാംഗീറാണ് വരൻ. കൊച്ചി ഗ്രാൻഡ് ഹയാത്ത് ഹോട്ടലിൽ വച്ചായിരുന്നു വിവാഹം നടന്നത്. അഞ്ച് വർഷത്തെ പ്രണയത്തിന് ശേഷമാണ് വിവാഹം.അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമായിരുന്നു വിവാഹത്തിന് ക്ഷണം.

ഉത്തരേന്ത്യൻ രീതിയിൽ വേഷമണിഞ്ഞാണ് ശ്രീലക്ഷ്മി വിവാഹ വേദിയിലെത്തിയത്. ഓഫ് വൈറ്റും ചുവപ്പും നിറത്തിലുളള ലഹങ്കയിൽ അതീവ സുന്ദരിയായിരുന്നു ശ്രീലക്ഷ്മി. മെറൂൺ നിറണത്തിലുള്ള കോട്ടും സ്യൂട്ടുമായിരുന്നു ജഹാംഗീറിന്റെ വേഷം. 
ബിഗ് ബോസിൽ ശ്രീലക്ഷ്മിയുടെ ഒപ്പമുണ്ടായിരുന്ന രഞ്ജിനി ഹരിദാസ്, അർച്ചന സുശീലൻ, സാബുമോൻ, ദിയ സന തുടങ്ങിയവർ വിവാഹത്തിന് എത്തിയിരുന്നു. ഹൈബി ഈഡൻ എംപി, എംഎൽഎമാരായ എൽദോസ് കുന്നപ്പിള്ളി, ടി ജെ വിനോദ്, ഇബ്രാഹിംകുഞ്ഞ് തുടങ്ങിയവരും വിവാഹത്തിൽ പങ്കെടുത്തു.

Readers Comment

Add a Comment