Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 9:31 pm
  • 24th June, 2026
  • Overcast Clouds
24.92°C24.92°C
  • Humidity: 89 %
  • Wind: 0.61 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മലയാളത്തിന്റെ അനശ്വര നടന്‍ ജയന്റെ ഓര്‍മ്മകള്‍ക്ക് ഇന്ന് 39 വയസ്സ്. സാഹസിക രംഗങ്ങളില്‍ അപകടസ്വഭാവം ഗൗനിക്കാതെ തന്മയത്വതോടെ അവതരിപ്പിക്കുന്നതില്‍ ഇന്നും ജയന്‍ പകരം വെക്കാന്‍ ഇന്നും ഒരു നടനുമില്ല,

1939 ജൂലൈ 25 ന് ജയനെന്ന കൃഷ്ണന്‍ നായര്‍ ജനിച്ചത്. സിനിമയില്‍ സജ്ജീവമാവുന്നതിന് മുമ്പ് ജയന്‍ ഇന്ത്യന്‍ നാവികസേനയിലെ മാസ്റ്റര്‍ ചീഫ് പെറ്റി ഓഫീസര്‍ ആയിരുന്നു.1970 കളിലെ കേരളത്തിന്റെ സാംസ്‌കാരികചിഹ്നവും പൗരുഷത്തിന്റെ പ്രതീകവുമായിരുന്നു ജയന്‍.
ഏകദേശം 120ലധികം മലയാള ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചു. തന്റെതായ അതുല്യമായ അഭിനയ ശൈലിയായിരുന്നു ചെറിയ കാലയളവില്‍ ജയനെ പ്രശസ്തനായിക്കിയത്.

മലയാള സിനിമയിലെ ആദ്യ ആക്ഷന്‍ നായകനെന്ന വിശേഷണവും ജയന് സ്വന്തം.1980 നവംബര്‍ 16-ന് കോളിളക്കം എന്ന സിനിമയിലെ ഒരു സാഹസികരംഗത്തിന്റെ ചിത്രീകരണത്തിനിടയിലുണ്ടായ ഒരു ഹെലിക്കോപ്റ്റര്‍ അപകടത്തിലാണ് ജയനെന്ന ആക്ഷന്‍ ഹീറോ അരങ്ങൊഴിഞ്ഞത്.

കൊല്ലം തേവള്ളി ഓലയിലുള്ള ജയന്റെ കുടുംബവീട് നാല് മാസം മുമ്പാണ് പൊളിച്ചുമാറ്റിയത്. പുതിയ കെട്ടിടം പണിയുന്നതിനായി സ്വകാര്യ ആശുപത്രി മാനേജ്‌മെന്റാണ് വീട് പൊളിച്ചുമാറ്റിയത്. ജയന്റെ കുടുംബവീട് അദ്ദേഹത്തിന്റെ സ്മാരകമാക്കണമെന്ന് വര്‍ഷങ്ങളായുള്ള ആരാധകരുടെ ആവശ്യമാണ് ഇതോടെ നടക്കാതെപോയത്. എല്ലാ വര്‍ഷവും ജയന്റെ ചരമദിനമായ നവംബര്‍ 16ന് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആരാധകര്‍ ഇവിടെയെത്താറുണ്ട്.

Readers Comment

Add a Comment