Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 12:13 pm
  • 9th August, 2026
  • Light Rain
28.31°C28.31°C
  • Humidity: 74 %
  • Wind: 3.47 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പ്രിയങ്ക ചോപ്രയും ഭർത്താവ് നിക് ജൊനാസും ലൊസ് ആഞ്ചൽസിൽ സ്വന്തമാക്കിയത് അത്യാഡംബര ഭവനം. വിവാഹശേഷം മുംബൈയിലും ന്യൂയോർക്കിലുമായി താമസിക്കുകയായിരുന്ന താരങ്ങൾ ഇപ്പോഴാണ് അമേരിക്കയിൽ വീട് വാങ്ങിച്ചിരിക്കുന്നത്.

ഏതാണ്ട് 20 മില്യൻ ഡോളറാണ് (144 കോടി) 20,000 സ്‌ക്വയർ ഫീറ്റുളള വീടിന്റ വില. 
പ്രിയങ്ക-നിക് ദമ്പതികളുടെ വീട്ടിൽ ഏഴ് ബെഡ്റൂമുകളും 11 ബാത്റൂമുകളുമാണുള്ളതെന്നാണ് വിവരം. വിശാലമായ മുറ്റവും മരത്തടിയിലുള്ള സീലിങ്ങുകളും, ഗ്ലാസിൽ തീർത്ത സ്റ്റെയർകേസും, വലിയ ഡൈനിങ് റൂമും, വീട്ടിലുണ്ട്.
കഴിഞ്ഞ ഓഗസ്റ്റിൽ നിക് താമസിച്ചിരുന്ന വീട് വിറ്റിരുന്നു. 6.9 മില്യൻ ഡോളറിന് വീട് വിറ്റത് പ്രിയങ്കയ്ക്കൊപ്പം കുറച്ച് കൂടി വലിയ വീട്ടിലേക്ക് മാറാനായിരുന്നു. 
ഒന്നാം വിവാഹ വാർഷികം ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് ഇരുവരും. 2018 ഡിസംബർ ഒന്നിനായിരുന്നു പ്രിയങ്ക- നിക്ക് ജോഡികളുടെ കല്യാണം. ജോധ്പൂരിലെ ഉമൈദ് ഭവൻ പാലസിൽ അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രം പങ്കെടുത്ത ചടങ്ങിൽ രണ്ട് മതാചാരങ്ങൾ പ്രകാരവും വിവാഹം നടന്നു.

Readers Comment

Add a Comment