Forecast Weather using OpenWeatherMap with PHP

Kerala

  • Friday 8:24 am
  • 19th April, 2024
  • Broken Clouds
28.82°C28.73°C
  • Humidity: 79 %
  • Wind: 0.77 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

തിരുവനന്തപുരം: സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് സംഘടിപ്പിക്കുന്ന വിഷന്‍ 2019 , ഓണ്‍ലൈന്‍ ഷോര്‍ട് ഫിലിം ഫെസ്റ്റിവലിന്റെ സിംഗ്‌നേച്ചര്‍ ഫിലിം ഇന്ന് റിലീസ് ചെയ്യും. തിരുവനന്തപുരം പ്രസ്‌ക്ലബിലെ ഫോര്‍ത്ത് എസ്റ്റേറ്റ് ഹാളില്‍ രാവിലെ 11 മണിക്കാണ് പ്രോഗ്രാം. ഇഷ്‌ക് സിനിമയിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ അനുരാജ് മനോഹറും പിന്നണി ഗായിക അനിതാ ഷെയ്ഖും ചേര്‍ന്നാണ് സിഗ്‌നേച്ചര്‍ ഫിലിം റിലീസ് ചെയ്യുന്നത്. സ്ത്രീ ശാക്തീകരണം,വികസനം, മറ്റ് സാമൂഹിക വിഷയങ്ങള്‍ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിയായാണ് മത്സരം. ഓരോ വിഭാഗങ്ങളിലും ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിക്കുന്നവര്‍ക്ക്  യഥാക്രമം 50000, 25000,15000 കാഷ് അവാര്‍ഡും ഫലകവും സര്‍ട്ടിഫിക്കറ്റും നല്‍കും.  ചടങ്ങില്‍ യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി.ബിജു അധ്യക്ഷനാകും.

ഫെസ്റ്റിവലിനോട് അനുബന്ധിച്ച് 18ന് രാവിലെ 11ന് കനകക്കുന്ന് സൂര്യകാന്തി ഓഡിറ്റോറിയത്തില്‍ സിനിമകളുടെ സ്വാധീനം സമൂഹത്തില്‍ എന്ന വിഷയത്തില്‍ നടക്കുന്ന ഓപ്പണ്‍ഫോറത്തില്‍ സംവിധായകന്‍ ഷാജി എന്‍ കരുണ്‍, തിരക്കഥാകൃത്ത് സജീവ് പാഴൂര്‍, സംവിധായിക വിധു വിന്‍സെന്റ് എന്നിവര്‍ ഡെലിഗേറ്റ്സുമായി സംവദിക്കും. 19ന് വൈകുന്നേരം വഴുതയ്ക്കാട് കലാഭവന്‍ തിയേറ്ററില്‍ വൈകുന്നേരം ആറിന് സമാപനവും അവാര്‍ഡ് ദാനവും നടക്കും. യുവജനകാര്യ വകുപ്പ് മന്ത്രി ഇ.പി ജയരാജന്‍ ഉദ്ഘാടനവും അവാര്‍ഡ് വിതരണവും നിര്‍വഹിക്കും. യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി.ബിജു, യൂത്ത് കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ ചിന്താജെറോം, യുവജനവകുപ്പ് സെക്രട്ടറി ഡോ.എ. ജയതിലക് എന്നിവരും പങ്കെടുക്കും.

Readers Comment

Add a Comment