Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 4:30 am
  • 24th September, 2026
  • Overcast Clouds
24.29°C24.29°C
  • Humidity: 90 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

റിലീസ് വരെ ഇനി മലയാള സിനിമ ചര്‍ച്ച ചെയ്യുന്ന ചിത്രമായിരിക്കും പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത എമ്പുരാന്‍ എന്ന് ഉറപ്പ്. പേരില്‍ത്തന്നെ തുടങ്ങുന്ന കൗതുകത്തിന് തിരക്കഥാകൃത്തും സംവിധായകനും നല്‍കുന്ന വ്യാഖ്യാനം, രാജാവിനേക്കാള്‍ വലിയവനും ദൈവത്തേക്കാള്‍ ചെറിയവനും എന്നാണ്. എംപറര്‍ (ചക്രവര്‍ത്തി) എന്ന ഇംഗ്‌ളീഷ് പദത്തിനൊപ്പം തമ്പുരാന്‍ (ഗോഡ്) ചേര്‍ത്തുവച്ചതാണ് എമ്പുരാന്‍ എന്ന ഒരു വ്യാഖ്യാനവും പ്രേക്ഷകര്‍ക്ക് സ്വീകരിക്കാം.

സൂപ്പര്‍ വിജയം നേടിയ ഒരു ചിത്രത്തിന് രണ്ടാം ഭാഗമൊരുക്കുന്നത് മാനസിക സമ്മര്‍ദ്ദം കൂട്ടുന്ന വിഷയം തന്നെയാണ്. പക്ഷേ, ലൂസിഫറിന്റെ ചിത്രീകരണ വേളയില്‍ത്തന്നെ ആ കഥയ്ക്കു മുമ്പും അതിനു ശേഷവും സംഭവിച്ച കാര്യങ്ങളെക്കുറിച്ച് ധാരണയുണ്ടായിരുന്നു എന്നാണ് തിരക്കഥാകൃത്ത് മുരളി ഗോപി പറയുന്നത്. 

ലൂസിഫറില്‍ സ്റ്റീഫന്‍ നെടുമ്പള്ളിയായി എത്തിയ മോഹന്‍ലാലിന്റെ യഥാര്‍ത്ഥ മുഖം എബ്രഹാം ഖുറൈഷി എന്ന റഷ്യന്‍ അധോലോക നായകന്റേതാണെന്ന് വ്യക്തമാക്കിയാണ് ലൂസിഫര്‍ അവസാനിക്കുന്നത്. അതിനു മുമ്പുള്ള കഥയെന്നു പറയുമ്പോള്‍, എബ്രഹം ഖുറൈഷിക്ക് അധോലോക നായകനിലേക്കുള്ള വളര്‍ച്ചയും, കേരളത്തിലെ ദൗത്യത്തിനു ശേഷം ഖുറൈഷി ലോകത്തിന്റെ മറ്റൊരു ഭാഗത്ത് ഏറ്റെടുക്കുന്ന ദൗത്യവുമായിരിക്കണം എംപുരാന്റെ കഥ.

അടുത്ത വര്‍ഷം പകുയിയോടെ മാത്രമേ എംപുരാന്റെ ചിത്രീകരണം ആരംഭിക്കൂ. തിരക്കഥ പൂര്‍ത്തിയായിട്ടില്ല. ലൂസിഫറില്‍ ഉണ്ടായിരുന്ന മുഴുവന്‍ താരങ്ങളും രണ്ടാം ഭാഗത്തില്‍ ഉണ്ടാകണമെന്നാണ് ആഗ്രഹമെന്ന് സംവിധായകന്‍ തന്നെ പറയുന്നുണ്ടെങ്കിലും, സാധ്യത തീരെ കുറവ്. പൃഥ്വിയുടെ കഥാപാത്രത്തിന് കുറേക്കൂടി തെളിച്ചം എംപുരാനില്‍ ഉണ്ടാകും. കാരണം, എബ്രഹാം ഖുറൈഷിയും സയിദ് മസൂദും തമ്മിലുള്ള ആത്മബന്ധത്തിനു പിന്നില്‍ വികാരതീവ്രമായൊരു അധ്യായമുണ്ടാകും.

Readers Comment

Add a Comment