Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:21 pm
  • 9th August, 2026
  • Overcast Clouds
23.85°C23.85°C
  • Humidity: 94 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ശകുന്തള ദേവിയുടെ ജീവിതം സിനിമയാകുകയാണ്. ശകുന്തള ദേവിയായി എത്തുന്നത് വിദ്യാ ബാലന്‍ ആണെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ശകുന്തള ദേവിയുടെ ഭര്‍ത്താവിന്റെ വേഷം അഭിനയിക്കുക ജിഷു സെന്‍ഗുപ്തയാണെന്നതാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. പരിതോഷ് ബാനര്‍ജി എന്ന കഥാപാത്രമായി അഭിനിക്കുന്നതിന്റെ ആവേശത്തിലാണ് താനെന്ന് ജിഷു സെന്‍ഗുപ്ത പറയുന്നു. ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. പുതിയ ഹെയർ സ്റ്റൈലിലും ലുക്കിലുമാണ് വിദ്യ പ്രത്യക്ഷപ്പെടുന്നത്. അഞ്ചാം വയസ്സിൽ 18 വയസ്സുള്ളവർക്കു വേണ്ടിയുള്ള ഗണിത ശാസ്ത്ര ചോദ്യം, നിർധാരണം ചെയ്താണ് ശകുന്തളാ ദേവി പ്രശസ്തയാവുന്നത്. പിന്നീട് അമാനുഷികമായ കണക്കുകൂട്ടൽ വേഗത്തിന്റെ പേരിൽ പ്രശസ്തയായി മാറി.ഈ വേഷം ചെയ്യാൻ സാധിച്ചതിലെ സന്തോഷം വിദ്യ പങ്കുവച്ചു. ശകുന്തളാ ദേവിയായി വേഷമിടാൻ സന്തോഷമുണ്ടെന്നും തന്റേതായ നിലയിൽ വിജയത്തിന്റെ കൊടുമുടി കയറാൻ സാധിച്ച വ്യക്തിത്വമാണ് അവരുടേതെന്നും വിദ്യ പറഞ്ഞു.അനു മേനോൻ ആണ് സംവിധാനം. വിക്രം മൽഹോത്ര നയിക്കുന്ന നിർമാണ കമ്പനിയാണ് ചിത്രം നിർമിക്കുന്നത്. 2020ൽ റിലീസ് പ്രതീക്ഷിക്കുന്നു.

 

Readers Comment

Add a Comment