Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 12:11 pm
  • 9th August, 2026
  • Light Rain
28.31°C28.31°C
  • Humidity: 74 %
  • Wind: 3.47 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

2019ലെ കനൽ - വയല പുരസ്‌കാരത്തിന് നടനും സംവിധായകനും നാടകാധ്യാപകനുമായ  ശ്രീജിത്ത് രമണൻ അർഹനായി. മഹാഭാരതത്തിലെ മഞ്ഞുമൂടിയ മലകൾ, ഏകാന്തം തുടങ്ങി നിരവധി നാടകങ്ങളിലൂടെ മലയാള നാടകവേദിയുടെ യശസ്സ് ലോകനാടകവേദിയിലേക്ക് ഉയർത്തിയ  ശ്രീജിത്ത് കേരള സംഗീതനാടക അക്കാദമി പുരസ്കാരജേതാവാണ്‌. ജപ്പാൻ സംവിധായകനായ ഹിരോഷി കോയിക്കേയുടെ നേതൃത്വത്തിൽ വിവിധ രാജ്യങ്ങളിലെ  നടന്മാരെ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള മഹാഭാരത നാടകത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തത് ശ്രീജിത്താണ്. നൂറോളം നാടകങ്ങൾക്ക് പുറമെ അനവധി നാടക കളരികളിലൂടെയും സെമിനാറുകളിലൂടെയും മലയാള നാടകവേദിയെ നവീകരിച്ചുകൊണ്ടിരിക്കുന്ന ശ്രീജിത്ത്‌ തൃശൂർ സ്കൂൾ ഓഫ് ഡ്രാമ വകുപ്പ് മേധാവിയാണ്. 

യശ്ശശരീരനായ നാടകാചാര്യൻ വയല വാസുദേവൻ പിള്ളയുടെ സ്മരണാർത്ഥമുള്ള പുരസ്‌കാരവും *പ്രശസ്തി പത്രവും നവംബർ 29ന് വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ വച്ചു ശ്രീജിത്ത് രമണന് സഹകരണ - ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ സമർപ്പിക്കും. *തുടർന്ന് അരുൺ നായർ സംവിധാനം ചെയ്ത "ടൈം ബോംബ്" നാടകവും അരങ്ങേറും.

Readers Comment

Add a Comment