Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 4:31 am
  • 24th September, 2026
  • Overcast Clouds
24.29°C24.29°C
  • Humidity: 90 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മമ്മൂട്ടി കേരള മുഖ്യമന്ത്രിയായി വേഷമിടുന്ന ചിത്രം ‘വണ്‍’ ഷൂട്ടിങ് പുരോഗമിക്കുന്നതിനിടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ഉമ്മൻചാണ്ടിയുടെ കഥയാണ് വൺ എന്ന ചിത്രത്തിലൂടെ പറയുന്നത്. ബോബി സഞ്ജയ് ടീമാണ് ഈ വണ്ണിനായി തിരക്കഥ ഒരുക്കുന്നത്. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്തെ സംഭവകഥയാണ് വൺ പറയുന്നത്. ചിത്രത്തിൻ്റെ ഭാഗമായി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുമായി സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. 'യാത്ര' എന്ന തെലുങ്ക് ചിത്രത്തിന് ശേഷം മമ്മൂട്ടി വീണ്ടും ഒരു രാഷ്ട്രീയക്കാരനായി എത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടപ്പോൾ മുഖ്യമന്ത്രിയായി മമ്മൂട്ടി അണികളെ അഭിവാദ്യം ചെയ്യുന്ന തരത്തിലുള്ള ചിത്രമാണ് പോസ്റ്ററിലുള്ളത്.

ചിറകൊടിഞ്ഞ കിനാവുകള്‍ ഒരുക്കിയ സന്തോഷ് വിശ്വനാഥാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ മമ്മൂട്ടിയുടെ കഥാപാത്രത്തിൻ്റെ പേര് കടയ്ക്കല്‍ ചന്ദ്രനെന്നാണ്. നടൻ കൃഷ്ണ കുമാറിൻ്റെ മകളും നടി അഹാന കൃഷ്ണയുടെ സഹോദരിയുമായ ഇഷാനി കൃഷ്ണ, കുമ്പളങ്ങി നൈറ്റ്സ് ഫെയിം മാത്യു തോമസ് ,സുദേവ് നായര്‍, ജോജു ജോര്‍ജ്, മുരളി ഗോപി, ഗായത്രി അരുണ്‍ തുടങ്ങിയവരാണ് വണ്ണിലെ  പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ചിത്രത്തിൻ്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് ആര്‍. വൈദി സോമസുന്ദരമാണ്. ഗോപി സുന്ദറാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം പകര്‍ന്നിരിക്കുന്നത്.

Readers Comment

Add a Comment