Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 11:16 pm
  • 24th June, 2026
  • Overcast Clouds
24.47°C24.47°C
  • Humidity: 91 %
  • Wind: 0.44 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

നടന്‍ ബിനീഷ് ബാസ്റ്റിനെതിരെ ജാതീയ അധിക്ഷേപം ഉണ്ടായിട്ടില്ലെന്ന് ഫെഫ്ക. സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോന് ജാഗ്രതക്കുറവുണ്ടായിട്ടുണ്ട്. അതില്‍ തുറന്ന ഖേദപ്രകടനം അദ്ദേഹം നടത്തിയിട്ടുണ്ട്. മറ്റൊരു നടപടി അനില്‍ രാധാകൃഷ്ണ മേനോനെതിരെ ഇല്ല. ഇനി മാപ്പ് പറയേണ്ടെന്നാണ് ബിനീഷിന്‍റെയും നിലപാടെന്ന് ഫെഫ്ക ഭാരവാഹി ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

സിനിമയില്‍ ജാതീയമായ വേര്‍തിരിവ് ഇല്ലെന്നാണ് ഫെഫ്കയുടെ അവകാശവാദം. രാഷ്ട്രീയ നിരപേക്ഷവും മതനിരപേക്ഷവുമായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഫെഫ്ക. അനില്‍ - ബിനീഷ് വിഷയത്തില്‍ ജാതീയമായ ചര്‍ച്ചയും അതിവായനയും നടന്നതില്‍ വേദനയുണ്ടെന്നും ഉണ്ണികൃഷ്ണന്‍ പറഞ്ഞു. വര്‍ഗ പ്രശ്നം ജാതീയ പ്രശ്നമായി വ്യാഖ്യാനിക്കപ്പെടുകയായിരുന്നുവെന്നും ബി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു.അതേസമയം അനില്‍ രാധാകൃഷ്ണ മേനോനൊടൊപ്പം ഇനി ഒരു സിനിമയില്‍ പ്രവര്‍ത്തിക്കില്ലെന്ന് ബിനീഷ് ബാസ്റ്റിന്‍ ആവര്‍ത്തിച്ചു. ഒരു സിനിമയില്‍ അഭിനയിക്കുന്നതിന് പാസ്പോര്‍ട്ട് ശരിയാക്കേണ്ടതിനാല്‍ പോവുകയാണെന്ന് പറഞ്ഞ് ബിനീഷ് വാര്‍ത്താസമ്മേളനത്തിനിടെ ഇറങ്ങി പോയി.

Readers Comment

Add a Comment