Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 4:09 pm
  • 9th August, 2026
  • Light Rain
27.1°C27.1°C
  • Humidity: 80 %
  • Wind: 3.17 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സ്വന്തം വിവാഹമാണോ മമ്മൂട്ടി നായകനാകുന്ന  മാമാങ്കമാണോ വലുതെന്ന് ചോദിച്ചാൽ മെയ്മോൻ സുരേഷ് പറയും മാമാങ്കമെന്ന്. മമ്മൂട്ടിയുടെ കട്ടഫാനാണ് മെയ്മോൻ സുരേഷ്. മാമാങ്കം റിലീസ് ചെയ്യുന്ന നവംബർ 21 നാണ് മെയ്മോന്റെ വിവാഹം നിശ്ചയിച്ചിരുന്നത്. എന്നാൽ മാമാങ്കത്തിന്റെ ആദ്യഷോ കാണാൻ സാധിക്കത്തില്ല എന്ന കാരണത്താൽ മെയ്മോൻ മറ്റൊന്നുമാലോചിച്ചില്ല, വിവാഹം  തന്നെ നേരത്തെയാക്കി. ഇക്കാര്യം വധുവിനോടും വീട്ടുകാരാടും പറഞ്ഞപ്പോൾ അവർക്കും സമ്മതം.  കഴിഞ്ഞ ബുധനാഴ്ചയായിരുന്നു മെയ്മോന്റെ വിവാഹം.

എം. പത്മകുമാർ സംവിധാനം ചെയ്യുന്ന മമ്മൂട്ടിയുടെ മാമാങ്കത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു താനെന്നും വിവാഹദിനത്തിലാണ് മാമാങ്കം റിലീസ് ചെയ്യുന്നതെന്നറിഞ്ഞപ്പോൾ തന്റെയും വധുവി‍ന്റെയും വീട്ടുകാരുടെ സമ്മതത്തോടെ വിവാഹദിനം മാറ്റുകയായിരുന്നുവെന്നും മെയ്മോൻ ഐ ടു ഐ ന്യൂസിനോട് പറഞ്ഞു.

Readers Comment

Add a Comment