Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 12:15 pm
  • 9th August, 2026
  • Light Rain
28.31°C28.31°C
  • Humidity: 74 %
  • Wind: 3.47 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സിംഹാസനത്തിന് ശേഷം ഷാജി കൈലാസും പൃഥ്വിരാജും ഒന്നിക്കുന്ന കടുവയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. വെള്ള മുണ്ടും ഷര്‍ട്ടും ധരിച്ച് പൊലീസ് ജീപ്പിന്റെ പുറത്ത് കലിപ്പ് ലുക്കിലിരിക്കുന്ന പൃഥ്വിയാണ് പോസ്റ്ററിലുള്ളത്. 

ജിനു എബ്രഹാമാണ് കടുവയുടെ തിരക്കഥ. മാജിക് ഫ്രെയിംസും പൃഥ്വിരാജ് പ്രൊഡക്ഷന്‍ കമ്പനിയുമാണ് ചിത്രം നിര്‍മ്മിക്കുന്നത്. ക്യാമറ.രവി കെ.ചന്ദ്രന്‍. ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് കടുവ. 2013ല്‍ പുറത്തിറങ്ങിയ ജിഞ്ചര്‍ ആയിരുന്നു മലയാളത്തില്‍ ഷാജി ഒടുവില്‍ സംവിധാനം ചെയ്ത ചിത്രം. ജയറാം നായകനായ ചിത്രം വന്‍പരാജയമായിരുന്നു. 

2012ലാണ് പൃഥ്വിയും ഷാജിയും സിംഹാസനത്തിലൂടെ  ആദ്യമായി ഒരുമിക്കുന്നത്. ഈ ചിത്രത്തിന്റെ  തിരക്കഥയും ഷാജി തന്നെയായിരുന്നു. സായ് കുമാര്‍, തിലകന്‍, ഐശ്വര്യ ദേവന്‍ എന്നിവരായിരുന്നു സിംഹാസനത്തിലെ പ്രധാന താരങ്ങള്‍.

Readers Comment

Add a Comment