Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ഒരു ചെറിയ ഇടവേളയ്ക്കു ശേഷം സിനിമയിൽ വീണ്ടും സജീവമാകാനുള്ള ഒരുക്കത്തിലാണ് ബോളിവുഡിന്റെ കിംഗ് ഖാൻ ഷാരൂഖ് . ജന്മദിനമായ ഇന്ന് കിംഗ് ഖാൻ പുതിയ പ്രോജക്ടുകൾ പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ട്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ ആരാധകർ ആവേശത്തിലാണ്. ആനന്ദ് എൽ.റോയ് സംവിധാനം ചെയ്ത സീറോ ആണ് ഒടുവിൽ റിലീസ് ചെയ്ത ഷാരൂഖ് ചിത്രം.സീറോയുടെ പരാജയത്തെ തുടർന്നാണ് ഷാരൂഖ് ചെറിയൊരു ബ്രേക്കെടുത്തത്. ഒരു ചെറിയ ഇടവേളയ്ക്കു ശേഷം സിനിമയിൽ വീണ്ടും സജീവമാകാനുള്ള ഒരുക്കത്തിലാണ് ഷാരൂഖ് ഖാൻ.
അതേ സമയം അയൻ മുഖർജി സംവിധാനം ചെയ്യുന്ന മൾട്ടിസ്റ്റാർ ചിത്രമായ ബ്രഹ്മാസ്ത്രയിൽ ഷാരൂഖ് അതിഥി താരമായി അഭിനയിക്കുന്നുണ്ട്. അമിതാഭ് ബച്ചൻ, രൺബീർ കപൂർ, ആലിയ ഭട്ട് എന്നിവരാണ് ബ്രഹ്മാസ്ത്രയിലെ പ്രധാന താരങ്ങൾ. ഫാന്റസി,അഡ്വഞ്ചർ ഗണത്തിൽ ഒരുക്കുന്ന ചിത്രം നിർമ്മിക്കുന്നത് കരൺ ജോഹറും രൺബീർ കപൂറും അയൻ മുഖർജിയും ചേർന്നാണ്. തെലുങ്ക് സൂപ്പർ സ്റ്റാർ നാഗാർജുനയും ഡിബിൾ കപാഡിയയും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
24.92°C








