Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 4:29 am
  • 24th September, 2026
  • Overcast Clouds
24.29°C24.29°C
  • Humidity: 90 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

നടന്‍ ബിനീഷ് ബാസ്റ്റിനെ പൊതുവേദിയിൽ അപമാനിച്ചതായുള്ള പരാതിയിൽ  സംവിധായകൻ അനിൽ രാധാകൃഷ്ണമേനോനെതിരെ ഫെഫ്ക നടപടിയെടുക്കുമെന്ന് ഫെഫ്ക പ്രസി‍ഡന്റ് രഞ്ജി പണിക്കർ പറഞ്ഞു. നടൻ ബിനീഷ് ബാസ്റ്റിന്റെ പരാതിയിൻ മേലാണ് നടപടി.

പാലക്കാട് സർക്കാർ മെഡിക്കൽ  കോളേജിലെ കോളേജ് ഡേ പരിപാടിയില്‍ മുഖ്യാതിഥി ആയി പങ്കെടുക്കാന്‍ എത്തിയ ബിനീഷ് ബാസ്റ്റിനെ പരിപാടിയിലെ തന്നെ മറ്റൊരു മുഖ്യാതിഥിയായ സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോന്‍ വേദിയില്‍ കയറുന്നതിൽ നിന്നും വിലക്കി.‘ഇയാൾ വേദിയിലുണ്ടെങ്കിൽ ഞാൻ ഇരിക്കില്ല, സംസാരിക്കില്ല. എന്റെ സിനിമകളിൽ ചാൻസ് ചോദിച്ചു വന്ന ഒരുമൂന്നാംകിട നടനൊപ്പം വേദി പങ്കിടാൻ എനിക്ക് പറ്റില്ല’ എന്നിങ്ങനെ സംവിധായകൻ അനിൽ രാധാകൃഷ്ണമേനോന്‍  ഭാരവാഹികളോട് പറഞ്ഞതായി ബിനീഷ് ബാസ്റ്റിന്‍ ആരോപിച്ചു. ഇക്കാര്യം ബിനീഷ്ബാസ്റ്റിനോട് സംഘാടകസമതി അറിയിച്ചു. അനില്‍ രാധാകൃഷ്ണ മേനോന്റെ പ്രസംഗത്തിന് ശേഷം പങ്കെടുത്താല്‍ മതി എന്ന് സംഘാടകസമിതി ആവശ്യപ്പെട്ടു. ഇതിന് വിസ്സമ്മതിച്ച താരം പിന്നീട് വേദിയില്‍ വരികയും സ്റ്റേജില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ചെയ്തു.

Readers Comment

Add a Comment