Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!

കൊച്ചി ഭാഷയിലുള്ള വേറിട്ട അഭിനയശൈലിയിലൂടെ ലയാള സിനിമാ ലോകത്ത് തന്റേതായ സവിശേഷ ഇടം കണ്ടെത്തിയ നടി മോളി കണ്ണമാലി ഇനി ഇംഗ്ലീഷ് സിനിമയിലേക്ക്. 'ടുമാറോ' എന്ന ചിത്രത്തിലൂടെയാണ് മോളിയുടെ ഇംഗ്ലീഷ് സിനിമാ അരങ്ങേറ്റം. ഓസ്ട്രേലിയന്‍ ചലച്ചിത്ര രംഗത്ത് പ്രവര്‍ത്തിക്കുന്ന മലയാളിയായ ജോയ് കെ. മാത്യുവാണ് ചിത്രത്തിന്‍റെ കഥയും തിരക്കഥയും സംവിധാനവും നിര്‍വ്വഹിക്കുന്നത്.
ലോകത്തിലെ എല്ലാ ഭൂഖണ്ഡങ്ങളില്‍ നിന്നുമുള്ള വിവിധ രാജ്യങ്ങളിലെ അഭിനേതാക്കളെ അണിനിരത്തി നിര്‍മിക്കുന്ന ചിത്രമാണ് 'ടുമാറോ'. വ്യത്യസ്തമായ ഏഴ് കഥകള്‍ പറയുന്ന ചിത്രങ്ങളില്‍ ഒരെണ്ണം ഇന്ത്യയിലാണ് ചിത്രീകരിക്കുന്നത്. തിരുവനന്തപുരം, കൊച്ചി, ആലപ്പുഴ എന്നിവിടങ്ങളിലാണ് ചിത്രീകരണം നടക്കുക.
കോളനി എന്ന സിനിമയിലാണ് ഇപ്പോള്‍ മോളി കണ്ണമാലി അഭിനയിച്ചുവരുന്നത്. ഈ സിനിമയില്‍ നിന്നും ബ്രേക്ക് എടുത്ത് നില്‍ക്കുന്ന വേളയിലാണ് ഇംഗ്ലീഷ് ചിത്രത്തിലേക്കുള്ള അവസരം താരത്തെ തേടിയെത്തുന്നത്.