Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 9:34 pm
  • 24th June, 2026
  • Overcast Clouds
24.92°C24.92°C
  • Humidity: 89 %
  • Wind: 0.61 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

നടന്‍ ശ്രീനാഥ് ഭാസിക്കെതിരെ മാധ്യമപ്രവർത്തകയുടെ പരാതി. അഭിമുഖത്തിനിടെ ശ്രീനാഥ് ഭാസി പരസ്യമായി അപമാനിച്ചുവെന്നാണ് പരാതി. കഴിഞ്ഞ ദിവസം 'ചട്ടമ്പി' എന്ന സിനിമയുടെ പ്രൊമോഷന്‍റെ ഭാഗമായി നടന്ന അഭിമുഖത്തിനിടെയാണ് സംഭവം. ശ്രീനാഥ് ഭാസി ഭീഷണിപ്പെടുത്തുകയും അസഭ്യവർഷം നടത്തുകയും ചെയ്തുവെന്ന് മാധ്യമപ്രവർത്തകയുടെ പരാതിയിൽ പറയുന്നു. അഭിമുഖത്തിൽ ചോദിച്ച ചോദ്യങ്ങൾ ഇഷ്ടപ്പെടാതെ വന്നതോടെയാണ് ശ്രീനാഥ് ഭാസി മോശം ഭാഷ ഉപയോഗിക്കാൻ തുടങ്ങിയത്.

ക്യാമറാമാനോടും സംഭവത്തിൽ ഇടപെട്ട സിനിമാ നിർമ്മാതാവിനോടും ശ്രീനാഥ് ഭാസി ഭീഷണിയുടെ സ്വരത്തിൽ പെരുമാറിയെന്ന് പരാതിയിൽ പറയുന്നു. സംഭവത്തിൽ മരട് പൊലീസ് സ്‌റ്റേഷനിൽ മാദ്ധ്യമ പ്രവർത്തക പരാതി നൽകി. സ്ത്രീത്വത്തെ പരസ്യമായി അപമാനിച്ച ശ്രീനാഥ് ഭാസിക്കെതിരെ നടപടിയെടുക്കണമെന്ന് മാധ്യമപ്രവർത്തക പരാതിയിൽ ആവശ്യപ്പെടുന്നു.

Readers Comment

Add a Comment