Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 12:10 pm
  • 9th August, 2026
  • Light Rain
28.31°C28.31°C
  • Humidity: 74 %
  • Wind: 3.47 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

നടി ആക്രമിക്കപ്പെട്ട കേസില്‍ അതിജീവിതയ്ക്ക് തിരിച്ചടി. കേസിന്റെ കോടതിമാറ്റം വേണമെന്ന അതിജീവിതയുടെ ആവശ്യം ഹൈക്കോടതി തള്ളുകയായിരുന്നു. ജസ്റ്റിസ് സിയാദ് റഹ്മാന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റേതാണ് നടപടി. കേസിലെ വിചാരണക്കോടതി മാറ്റിയതിനെതിരെ അതിജീവിത നല്‍കിയ ഹർജിയാണ് തള്ളിയിരിക്കുന്നത്. കേസിന്റെ കോടതി മാറ്റം നിയമപരമല്ലെന്നും അതിനാല്‍ നേരത്ത വിചാരണ നടത്തിയ കോടതിയില്‍ തന്നെ കേസ് തുടരണമെന്നുമായിരുന്നു അതിജീവിതയുടെ ആവശ്യം. എന്നാല്‍ ഇത് അംഗീകരിക്കാന്‍ കോടതി തയ്യാറായില്ല.

നേരത്തെ അതിജീവിതയുടെ ആവശ്യപ്രകാരമായിരുന്നു കേസ് വനിത ജഡ്ജിക്ക് കീഴിലേക്ക് മാറ്റിയത്. എന്നാല്‍ പിന്നീട് വിചാരണക്കോടതി ജഡ്ജിക്കെതിരെ ആരോപണവുമായി അതിജീവിതയും പ്രോസിക്യൂഷനും രംഗത്ത് എത്തുകയായിരുന്നു. ജില്ലാ സെഷന്‍സ് കോടതിയിലെ നിലവില്ലുള്ള ജഡ്ജി ഹണി എം വർഗ്ഗീസ് വിചാരണ നടത്തിയാല്‍ തനിക്ക് നീതി ലഭിക്കില്ലെന്നും നടി ഹർജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Readers Comment

Add a Comment