Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 12:24 am
  • 11th March, 2026
  • Clear Sky
23.28°C23.28°C
  • Humidity: 86 %
  • Wind: 0.87 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കർത്താവിന്റെ മണവാട്ടികളെന്ന് സഭ അവകാശപ്പെടുന്ന ലോഹക്കുള്ളിൽ തളച്ചിടപ്പെട്ട പെണ്ണുങ്ങൾ അനുഭവിക്കുന്ന വൈകാരികമായ പീഡനത്തിന്റെ കഥ പറയുകയാണ് അക്വാറിയം എന്ന സിനിമ. വികാരവും വിചാരവും അടിച്ചമർത്തപ്പെട്ട മതവൈകൃതങ്ങളുടെ  വേലികെട്ടുകൾക്കകത്ത് നിന്നും നിസ്സംഗതയുടെ നിലവിളികൾ ഇന്ന് പുറംലോകത്തിന്റെ ചെവികളിൽ അലയടിച്ചു തുടങ്ങി എന്നതിന്റെ പ്രതിധ്വനിയാണ്  ഈ സിനിമ. നാല് ചുവരുകൾക്കകത്ത്  മാനുഷികമായ സ്ത്രീ  ചോദനകളെ ചങ്ങലക്കിടുന്ന അടിമത്തത്തിന്റെ ജയിലറകളാണ് മഠങ്ങൾ എന്ന് സിനിമ ലോകത്തോട് വിളിച്ചു പറയുന്നു.

പ്രത്യേക സ്നേഹം എന്ന് കന്യാസ്ത്രികൾക്കിടയിൽ അപരനാമത്തിൽ അറിയപ്പെടുന്ന ലസ്ബിയനിസം ഇവിടെ സിനിമയിൽ വളരെ വ്യക്തമായി വരച്ചുകാട്ടുന്നു. പുരുഷ കേന്ദ്രീകൃത സഭയിൽ പൗരോഹിത്യ മേല്കോയ്മയുടെ കടന്നുകയറ്റവും ലൈംഗീക ചൂഷണവും വൈദികനെന്ന സ്ഥാനം ഉപയോഗിച്ച് കൊണ്ടുള്ള രതിവിശപ്പിന്റെ ആർത്തിയും ആർത്തിപൂണ്ട കടന്നുകയറ്റവും സിനിമ പറയുന്നു.

പ്ലസ് ടു കഴിയുന്ന സമയം യവ്വനത്തിന്റെ തിളയ്ക്കുന്ന പ്രായത്തിൽ തന്നേ കുട്ടികളെ മഠങ്ങളിലേക്ക് റാഞ്ചാൻ വൊക്കേഷൻ പ്രൊമോട്ടർ എന്നപേരിലുള്ള മാമിമാർ വീടുകളിൽ നിരങ്ങി വീട്ടുകാരെയും പെൺകുട്ടികളെയും ബ്രെയിൻ വാഷ് ചെയ്‌തും മോഹനവാഗ്ദാനങ്ങളിലും ക്രിസ്തീയ വരദാനങ്ങളുടെ പറുദീസയും കാട്ടി റാഞ്ചിയെടുക്കും.
 
പിന്നേ നൊവിഷ്യേറ്റ് എന്ന കാലഘട്ടം അവിടെയാണ് ഈ കുട്ടികളെ അടിച്ചമർത്തി കഠിനമായ ശിക്ഷണത്തിലൂടെ ക്രിസ്തുവിന്റെ മണവാട്ടികൾ എന്ന ബോധം ജനിപ്പിക്കുന്ന ചടങ്ങുകൾ. ഒരുതരം മാനസിക  ബലാത്സംഗം . വൈകാരിക ചോദനകളെ അടിച്ചമർത്തി ക്രിസ്തുവിനെ പ്രീതിപെടുത്താൻ പരിശീലിപ്പിക്കുന്നു.

ഈ ശിക്ഷണത്തിൽ ശാരീരിക പീഡനം മുതൽ ലൈംഗീക പീഡനം വരെ നടക്കുന്നു എങ്കിലും പരിശീലനത്തിന്റെ ഭാഗമായി എല്ലാം അനുസരിക്കണം എല്ലാം സഹിക്കണം വൈദികരെ കർത്താവിൻ്റെ പ്രീതിപുരുഷന്മാരായി കാണണം നമ്മൾ കർത്താവിൻ്റെ മണവാട്ടികൾ എല്ലാം മറക്കണമെന്നും  എന്നും,  കർത്താവിന്റെ  പേരിൽ എല്ലാം സഹിക്കാനും പോകെപ്പോകെ അതെല്ലാം ആസ്വദിക്കാനും  ശീലിപ്പിക്കും.അക്വേറിയം എന്ന സിനിമ കാണിച്ചുതരുന്നതും ഈ യാഥാർഥ്യങ്ങൾ തന്നെ ആണ്.

തന്റെയ അവയവങ്ങളെ രഹസ്യമായി തലോടിയും നെടുവീർപ്പിട്ടും വികാരചേഷ്ടകൾ കാണിച്ചു അനുഭവിക്കുന്ന ആനന്ദം മനുഷ്യന്റെ സ്ഥായി ആയുള്ള അവസ്ഥകളെ സിനിമ വളരെ പ്രത്യക്ഷമായി വരച്ചുകാട്ടുന്നു. അതൊരിക്കലും സർഗ്ഗഭാവനകളിൽ വിരിഞ്ഞതല്ല യാഥാർഥ്യമാണ് താനും.
എത്ര അടക്കിവച്ചാലും വികാരതൃഷണകളെ ഒതുക്കിവയ്ക്കാൻ കഴിയാത്ത മനുഷ്യന്റെ യഥാർത്ഥ മുഖമാണ് ഇത്. വിശപ്പ് വയറിന് മാത്രമല്ല ശരീരത്തിനുമുണ്ട് എന്ന സത്യത്തെ ആത്മീയ പൊള്ളത്തരം ഉപയോഗിച്ച് മൂടിവയ്ക്കാൻ പറ്റില്ല എന്നാണ് ഈ ചിത്രം പറയുന്നത്. സത്യം സത്യമായി തന്നേ പറയുന്നത് കൊണ്ടാവും ഈ സിനിമക്ക് നേരെ ക്രിസ്ത്യൻ മതത്തിന്റെ വേതാളങ്ങൾ കലിതുള്ളി ആർത്തത് .

രണ്ടു തവണ പ്രദർശനാനുമതി നിഷേധിക്കപ്പെട്ട ഈ ചിത്രം സെൻസർ ബോർഡ് വിലക്കുകൾ മറികടന്നാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. സെൻസർ ബോർഡ് കേരള ഘടകത്തെയും കേന്ദ്ര ഘടകത്തെയും സമീപിച്ചിട്ടും പ്രദർശനാനുമതി ലഭിക്കാത്തതിനാൽ ചിത്രത്തിന്‍റെ അണിയറ പ്രവർത്തകർ ട്രിബ്യൂണലിനെ സമീപിക്കുകയായിരുന്നു. തുടർന്നാണ് റിലീസ് അനുവദിച്ചത്. സെന്‍സര്‍ ബോര്‍ഡ് ട്രിബ്യൂണലിന്‍റെ നിര്‍ദേശപ്രകാരം ചിത്രത്തിന്‍റെ പേര് മാറ്റിയിരുന്നു. നേരത്തെ 'പിതാവും പുത്രനും പരിശുദ്ധാത്മാവിനും' എന്നു പേരിട്ടിരുന്ന ചിത്രമാണ് 'അക്വേറിയം' എന്ന പേരില്‍ പ്രദര്‍ശനത്തിന് ഒരുങ്ങുന്നത്. ഡയറക്റ്റ് ഒടിടി റിലീസ് ആയ ചിത്രം ഒടിടി പ്ലാറ്റ്ഫോം ആയ സൈന പ്ലേയിലൂടെ ഈ മാസം 14ന് റിലീസ്  ചെയ്തു

സ്ത്രീകളുടെ പ്രശ്‍നങ്ങളെ മതങ്ങൾ എങ്ങനെ ചൂഷണം ചെയ്യുന്നുവെന്ന വിഷയമാണ് സിനിമ കൈകാര്യം ചെയ്യുന്നത്. കൊൽക്കത്ത അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മത്സര വിഭാഗത്തിലുണ്ടായിരുന്ന ഏക ഇന്ത്യൻ ചിത്രമായിരുന്നു ഇത്. ചിത്രം മതവികാരം വ്രണപ്പെടുത്തുമെന്ന് പറഞ്ഞാണ് സെൻസർ ബോർഡ് നേരത്തെ റിലീസ് തടഞ്ഞത്. പൂർണ്ണമായും ഒരു സ്ത്രീപക്ഷ സിനിമയാണ് അക്വേറിയമെന്നും സഭയ്ക്കകത്ത് കന്യാസ്ത്രീകൾക്ക് എന്ത് മൂല്യമാണ് കല്പിക്കപ്പെട്ടിട്ടുള്ളത് എന്ന കാര്യമാണ് സിനിമ ചർച്ച ചെയ്യുന്നതെന്നും സംവിധായകൻ ദീപേഷ് പറയുന്നു.

സംവിധായകൻ ദീപേഷിന്‍റെ കഥയ്ക്ക് ബൽറാം ആണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. കണ്ണമ്പേത്ത് പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ഷാജ് കണ്ണമ്പേത്ത് നിർമ്മിക്കുന്ന ഈ ചിത്രത്തിന്‍റെ ഛായാഗ്രഹണം പ്രദീപ് എം വർമ്മ നിർവ്വഹിച്ചിരിക്കുന്നു. ബൽറാം എഴുതിയ വരികൾക്ക് മധു ഗോവിന്ദ് സംഗീതം പകരുന്നു. എഡിറ്റർ രാകേഷ് നാരായണൻ. കളറിസ്റ്റ് എം മുരുകൻ. സ്റ്റിൽസ് ശ്രീജിത്ത് ചെട്ടിപ്പടി. വാർത്താ പ്രചരണം എ എസ് ദിനേശ്.

ഈ ചിത്രം ക്രിസ്ത്യൻ അടിമത്തത്തിന്റെ ഒരു നേർക്കാഴ്ചയാണ്. കന്യാസ്ത്രീ സമൂഹം എന്ന കാലഹരണപ്പെട്ട , പ്രാകൃത സമ്പർഢ്യത്തെ ഉടച്ചു വാർക്കേണ്ടത് തന്നെ  ആണെന്ന് ഈ ചിത്രം പറയുന്നു. വെളിച്ചം കയറാത്ത മനസുമായി  കഴിയുന്ന മൊണ്ണവിശ്വാസികളുടെ  മനസ്സിൽ  ഈ ചിത്രം  പ്രകാശം  പരത്തും  എന്നതിൽ സംശയമില്ല .

Readers Comment

Add a Comment