Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 6:10 pm
  • 10th May, 2026
  • Overcast Clouds
30.82°C30.82°C
  • Humidity: 92 %
  • Wind: 1.63 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

നടൻ വിക്രമിന് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് കാവേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെട്ടെന്നുള്ള ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഇന്നലെയാണ് വിക്രമിനെ ചെന്നൈയിലെ കാവേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. താരത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

കടുത്ത പനിയെത്തുടര്‍ന്നുള്ള ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് ഏറ്റവും പുതിയ വിവരം. നെഞ്ചുവേദനയെത്തുടര്‍ന്നുള്ള ദേഹാസ്വാസ്ഥ്യമെന്നായിരുന്നു പുറത്തുവന്ന ആദ്യ റിപ്പോര്‍ട്ടുകള്‍. എന്നാൽ  വിക്രത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും സാധാരണ നിലയിലേക്ക് വൈകാതെ തിരിച്ചുവരുമെന്നും നടന്റെ ഔദ്യോഗിക പിആർ ടീം അറിയിച്ചു. താരത്തിന്റെ ആരോഗ്യത്തെക്കുറിച്ച് തെറ്റായ അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്നും കൂട്ടിച്ചേർത്തു.

ഇന്ന് വൈകിട്ട് ആറു മണിയോടെ പൊന്നിയിൻ സെൽവൻ സിനിമയുടെ ടീസർ റിലീസ് ചടങ്ങിൽ പങ്കെടുക്കാനുള്ള തയാറെടുപ്പിനിടെയാണ് താരത്തിന് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. വാർത്ത പുറത്തു വന്നതോടെ ആരാധകരും സഹപ്രവർത്തകരും ഉൾപ്പടെ നിരവധിപ്പേരാണ് സമൂഹമാധ്യമങ്ങളിലൂടെ അദ്ദേഹത്തിന് ആയുരാരോഗ്യസൗഖ്യം നേർന്നത്.

നിരവധി സിനിമകളാണ് താരത്തിന്റേതായി റിലീസിന് ഒരുങ്ങുന്നത്. മണിരത്‌നം സംവിധാനം ചെയ്യുന്ന പൊന്നിയിൻ സെൽവനാണ് ഏറെ പ്രതീക്ഷയുള്ള ചിത്രം. ഇതു കൂടാതെ കോബ്ര എന്ന ചിത്രവും റിലീസിന് തയാറെടുക്കുകയാണ്. കൂടാതെ പാ രഞ്ജിത്തിനൊപ്പമുള്ള പുതിയ ചിത്രവും അണിയറയിൽ ഒരുങ്ങുന്നുണ്ട്. തമിഴ് സിനിമാലോകത്തെ ജനപ്രിയ നടന്മാരിൽ ഒരാളാണ് ചിയാൻ വിക്രം. ആമസോൺ പ്രൈം വീഡിയോയിൽ പുറത്തിറങ്ങിയ തന്റെ മകനും നടനുമായ ധ്രുവ് വിക്രം നായകനായി അഭിനയിച്ച കാർത്തിക് സുബ്ബരാജിന്റെ മഹാനിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്. ഇപ്പോൾ പൊന്നിയിൻ സെൽവന്റെ റിലീസിനായി കാത്തിരിക്കുകയാണ് അദ്ദേഹം. ഐശ്വര്യ റായ് ബച്ചന്‍, കാര്‍ത്തി, ജയം രവി, ശരത് കുമാര്‍, തൃഷ എന്നിവര്‍ അണിനിരക്കുന്ന പൊന്നിയിന്‍ സെല്‍വന്‍: ഭാഗം 1 സെപ്റ്റംബര്‍ 30 ന് റിലീസ് ചെയ്യും.

Readers Comment

Add a Comment