Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:33 am
  • 9th August, 2026
  • Light Rain
27.26°C27.26°C
  • Humidity: 78 %
  • Wind: 2.21 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കുട്ടികൾക്ക് മുന്നിൽ നഗ്നതപ്രദര്‍ശിപ്പിച്ച കേസില്‍ നടൻ ശ്രീജിത്ത് രവി അറസ്റ്റിൽ. നഗ്നതപ്രദര്‍ശിപ്പിച്ച കേസില്‍ ശ്രീജിത്ത് രവി അറസ്റ്റിലാകുന്നത് ഇത് രണ്ടാം വട്ടമാണ്. കുട്ടികള്‍ക്ക് നേരെ നഗ്‌നതാ പ്രദര്‍ശനം നടത്തിയ കേസില്‍ തൃശ്ശൂര്‍ വെസ്റ്റ് പോലീസ് ആണ് നടനെ ഇന്ന് പുലര്‍ച്ചെ അറസ്റ്റ് ചെയ്തത്.  പോക്സോ വകുപ്പുകൾ ചുമത്തിയാണ് ഇദ്ദേഹത്തിനെതിരെ കേസെടുത്തിരിക്കുന്നത്. രണ്ട് ദിവസം മുൻപാണ് കേസ് രജിസ്റ്റർ ചെയ്തത്. പ്രതിക്കായി അന്വേഷണം നടത്തുകയായിരുന്നു. സിസിടിവികൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ശ്രീജിത്ത് രവിയുടെ വാഹനം പൊലീസ് തിരിച്ചറിഞ്ഞു. ഇതോടെയാണ് അറസ്റ്റിലേക്ക് വഴിയൊരുങ്ങിയത്.

ജൂലൈ നാലിന് വൈകിട്ട് 3.30 തോടെ അയ്യന്തോൾ എസ് എൻ  പാർക്കിനടുത്ത് വെച്ചായിരുന്നു സംഭവം നടന്നത്. പതിനൊന്നും അഞ്ചും വയസുള്ള രണ്ട് കുട്ടികൾക്ക് മുന്നിൽ വെച്ച് നഗ്നതാ പ്രദർശനം നടത്തിയ ശേഷം ശ്രീജിത്ത് വാഹനത്തിൽ ഇവിടെ നിന്ന് കടന്ന് കളഞ്ഞു. കുട്ടികൾ മാതാപിതാക്കളെ വിവരമറിയിച്ചു. എന്നാൽ പ്രതിയെ തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. പിന്നീട് പൊലീസിൽ പരാതി നൽകി. പൊലീസ് പരാതി കിട്ടിയതോടെ സിസിടിവി പരിശോധന തുടങ്ങി. നഗരത്തിലെ എല്ലാ ക്യാമറയും അരിച്ചു പറുക്കി. ഇതിൽ നിന്ന് കറുത്ത സഫാരി കാറായിരുന്നു പ്രതിയുടേതെന്ന് തിരിച്ചറിഞ്ഞു. കാറിന്റെ നമ്പർ കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണം ചെന്നെത്തിയത് ശ്രീജിത്ത് രവിയുടെ വീട്ടിലായിരുന്നു.

ഇയാൾ കുറ്റം സമ്മതിച്ചെന്നാണ് വിവരം. തന്റേത് ഒരു രോഗമാണെന്നും മരുന്ന് കഴിക്കാത്തത് കൊണ്ടുണ്ടായ പ്രശ്നമാണെന്നുമാണ് ശ്രീജിത്ത് രവി പൊലീസിനോട് പറഞ്ഞിരിക്കുന്നത്. കുട്ടികളും പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കും.

നേരത്തെയും സമാനമായ കേസിൽ ശ്രീജിത്ത് രവി പ്രതിയായിരുന്നു. ഒറ്റപ്പാലം പത്തിരിപ്പാലയിലെ സ്കൂൾ വിദ്യാർഥികൾക്ക് നേരെ നഗ്നതാപ്രദർശനം നടത്തിയതിന് 2016 ലാണ് നേരത്തെ ഇയാൾ  അറസ്റ്റിലായത്. പെൺകുട്ടികൾക്ക് മുമ്പിൽ നഗ്നതാ പ്രദർശനവും അവരെ കൂടെ കിട്ടുന്ന വിധത്തിൽ സെൽഫി എടുക്കുന്നതും ശ്രീജിത്ത് രവിയുടെ ഹോബിയാണെന്നാണ് സൂചന.

കാറിലെത്തിയ ഇയാൾ കുട്ടികൾക്ക് മുന്നിൽ നഗ്‌നത പ്രദർശിപ്പിച്ചെന്നും അശ്ലീല ആംഗ്യം കാണിച്ചെന്നും ആയിരുന്നു ആ പരാതിയും. അന്ന് തന്നെ സ്‌കൂൾ പ്രിൻസിപ്പാൾ രേഖാമൂലം ഒറ്റപ്പാലം പൊലീസിൽ പരാതിപ്പെട്ടെങ്കിലും ദിവസങ്ങൾ വൈകിയാണ് നടൻ ശ്രീജിത് രവിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. അന്നും കേസിൽ തെളിവുകൾ മറച്ചുവച്ച് പഴുതുകൾ ഏറെയുള്ള എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് ശ്രീജിത്ത് രവിയെ ജയിലിൽ അടച്ചില്ല. ഇത് ശ്രീജിത്ത് രവിക്ക് വീണ്ടും തെറ്റു ചെയ്യാൻ പ്രേരണയായി.

മലയാളത്തിലെ ആദ്യകാല നടനായിരുന്ന ടി ജി രവിയുടെ മകനാണ് ശ്രീജിത്ത്. ശ്രീജിത് മലയാള ചലച്ചിത്രങ്ങളിൽ അഭിനയിച്ച് തുടങ്ങുന്നത് 2005-ലാണ്. ചെറിയ വേഷങ്ങളിലായി 25 ലധികം ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു. പിന്നീട് ചാന്ത്‌പൊട്ട് എന്ന ചിത്രത്തിലെ വേഷം വഴിത്തിരിവായി. സൺടെക് ടയർസ് ലിമിറ്റഡ് എന്ന സ്ഥാപനത്തിൽ അദ്ദേഹം എക്സിക്യുട്ടീവ ഡയറക്ടർ ആണ്.

Readers Comment

Add a Comment