Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 11:19 am
  • 9th August, 2026
  • Light Rain
28.01°C28.01°C
  • Humidity: 74 %
  • Wind: 2.76 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കന്യാസ്ത്രീകളുടെ അറിയാക്കഥകള്‍ ജനങ്ങളിലേയ്ക്ക് എത്തിക്കാന്‍ ‘അക്വേറിയം’ എന്ന ചലച്ചിത്രം പ്രദർശനത്തിന് ഒരുങ്ങുന്നു. നീണ്ട നിയമ പോരാട്ടങ്ങൾക്കൊടുവിലാണ് ഹൈക്കോടതിയുടെ അനുമതിയോടെ അക്വേറിയം പ്രദര്‍ശനത്തിന് ഒരുങ്ങുന്നത്. സെന്‍സര്‍ ബോര്‍ഡുകളുടെ വിലക്കുകളെ മറികടന്ന് ഒ.ടി.ടി ആയാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുന്നതെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. സ്ത്രീയുടെ മാനസികവും ശാരീരികവുമായ പ്രശ്‌നങ്ങളെ മതങ്ങള്‍ എങ്ങനെ ചൂഷണം ചെയ്യുന്നു എന്ന വിഷയമാണ് സിനിമ കൈകാര്യം ചെയ്യുന്നത്. കൊല്‍ക്കത്ത അന്താരാഷ്ട്ര ചലച്ചിത്ര മേളയിലും ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു.

ഹണി റോസിനെ കേന്ദ്ര കഥാപാത്രമാക്കി ദേശീയ പുരസ്‌കാര ജേതാവായ ടി. ദീപേഷാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ പ്രമേയത്തെക്കുറിച്ച് പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ക്കുശേഷം അണിയറ പ്രവര്‍ത്തകര്‍ സൂചന നല്‍കിയിരുന്നു. ഇതിന് പിന്നാലെ മത വികാരം വൃണപ്പെടുത്തുന്നു എന്ന് ആരോപിച്ച് ചിലര്‍ ഡല്‍ഹി, കേരള ഹൈക്കോടതിയെ സമീപിച്ചിരുന്നു. സിനിമയുടെ പ്രദര്‍ശനം തടയണം എന്നായിരുന്നു ഇവരുടെ പ്രധാന ആവശ്യം.

ഇതിനിടെ സിനിമയ്ക്ക് എതിരെ പ്രതികൂല നിലപാടാണ് സെന്‍സര്‍ ബോര്‍ഡ് കേരള-കേന്ദ്ര ഘടകങ്ങള്‍ സ്വീകരിച്ചത്. ഇതോടെ ചിത്രത്തില്‍ നിരവധി തുറന്നുപറച്ചിലുകളും നേര്‍ക്കാഴ്ചകളും ഉണ്ടാകുമെന്നത് ഉറപ്പായിക്കഴിഞ്ഞു. ഇതോടെ സിനിമയ്ക്ക് എതിരെ പ്രതിഷേധം ശക്തമായെങ്കിലും പ്രദര്‍ശനം തടയണമെന്ന ഹര്‍ജികള്‍ കോടതികള്‍ തള്ളുകയാണുണ്ടായത്.

അതിനിടെ സെന്‍സര്‍ ബോര്‍ഡ്‌ ട്രിബ്യൂണല്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് അനുകൂല നിലപാട് സ്വീകരിച്ചത് വഴിത്തിരിവായി. ചിത്രത്തിന്റെ പേര് മാറ്റണമെന്ന ട്രിബ്യൂണലിന്റെ നിര്‍ദ്ദേശം അണിയറ പ്രവര്‍ത്തകര്‍ അംഗീകരിച്ചു. ഇതോടെയാണ് ചിത്രം സൈനപ്ലേയിലൂടെ റിലീസിന് ഒരുങ്ങുന്നത്.

സ്ത്രീയുടെ മാനസികവും ശാരീരികവുമായ പ്രശ്‌നങ്ങളെ മതങ്ങള്‍ എങ്ങനെ ചൂഷണം ചെയ്യുന്നു എന്ന വിഷയമാണ് സിനിമ കൈകാര്യം ചെയ്യുന്നത്. കൊല്‍ക്കത്ത അന്താരാഷ്ട്ര ചലച്ചിത്ര മേളയിലും ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. പൂര്‍ണമായും ഒരു സ്ത്രീ പക്ഷ സിനിമായണ് അക്വേറിയം എന്ന് സിനിമയുടെ സംവിധായകന്‍ ദീപേഷ് പറയുന്നു. സഭയ്ക്കകത്ത് കന്യാസ്ത്രീകള്‍ക്ക് എന്ത് മൂല്യമാണ് കല്‍പ്പിക്കപ്പെട്ടിട്ടുള്ളത് എന്ന കാര്യമാണ് സിനിമ ചര്‍ച്ച ചെയ്യുന്നത് എന്നും സംവിധായകൻ ചൂണ്ടിക്കാട്ടി.

ചിത്രത്തില്‍ ഹണി റോസിനൊപ്പം സണ്ണി വെയ്ന്‍ നിര്‍ണായക വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ശാരി ആണ് ചിത്രത്തിലെ മറ്റൊരു ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് . വി.കെ പ്രകാശ്, രാജശ്രീ പൊന്നപ്പ, സാബു സിറിള്‍ എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. ചിത്രം പ്രദര്‍ശനമാരംഭിക്കുമ്പോള്‍ ഒരുപക്ഷെ വലിയ കോളിളക്കങ്ങൾ സംഭവിക്കാൻ സാധ്യതയുണ്ട് അതുകൊണ്ട് തന്നെ ഏറെ ആകാംക്ഷയിലാണ്‌ സിനിമാ ലോകം.

Readers Comment

Add a Comment