Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
പ്രസിദ്ധ നൃത്ത സംവിധായിക ബൃന്ദ മാസ്റ്റർ സംവിധായികയാകുന്നു.തമിഴിൽ ഒരുങ്ങുന്ന ഈ ചിത്രത്തിൽ ദുൽഖർ സൽമാനാണ് നായകൻ.ഫെബ്രുവരിയിൽ ചിത്രീകരണം തുടങ്ങുമെന്നറിയുന്നു. 1998-ൽ മഞ്ജു വാര്യരെ നായികയാക്കി ഛായാഗ്രാഹകൻ വേണു സംവിധാനം ചെയ്ത ദയ എന്ന ചിത്രത്തിലെ കൊറിയോഗ്രാഫിക്ക് ബൃന്ദ മാസ്റ്റർക്ക് ദേശീയ പുരസ്കാരം ലഭിച്ചിട്ടുണ്ട്.രജനികാന്ത്,കമലഹാസൻ,മോഹൻലാൽ,വിജയ്,അജിത്ത്,സൂര്യ,ഐശ്വര്യ റായ് തുടങ്ങിയ പ്രമുഖ താരങ്ങൾക്ക് നൃത്ത രംഗങ്ങൾ ഒരുക്കിയിട്ടുണ്ട്.ആമിർ ഖാന്റെ പി.കെയുടെയും നൃത്ത സംവിധായികയായിരുന്നു ബൃന്ദ.ഒരു ചലച്ചിത്രം സംവിധാനം ചെയ്യുകയെന്നത് ബൃന്ദ മാസ്റ്ററുടെ ദീർഘനാളത്തെ ആഗ്രഹമായിരുന്നു.അതാണ് യാഥാർത്ഥ്യമാകുന്നത്.
ദുൽഖർ ഇപ്പോൾ ചെന്നൈയിൽ അനൂപ് സത്യൻ സംവിധായകനായി അരങ്ങേറുന്ന ചിത്രത്തിന്റെ ലൊക്കേഷനിലാണ്.ദുൽഖർ തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്.കല്യാണി പ്രിയദർശനാണ് നായിക.സുരേഷ് ഗോപിയും ശോഭനയും ഇതു വരെ പേരിടാത്ത ഈ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.നവംബർ എട്ടിന് ദുൽഖറിന്റെ ഇവിടത്തെ വർക്ക് പൂർത്തിയാകും.അതിന് ശേഷം ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്യുന്ന കുറുപ്പിന്റെ രണ്ടാം ഷെഡ്യൂളിൽ ജോയിൻ ചെയ്യും.ദുൽഖർ തന്നെയാണ് ഈ ചിത്രവും നിർമ്മിക്കുന്നത്.ജനുവരി വരെ ഇതിന്റെ ചിത്രീകരണം ഉണ്ടാകും. മുംബയ് ,അഹമ്മബാദ് എന്നിവിടങ്ങളിലാണ് ലൊക്കേഷൻ.ബൃന്ദ മാസ്റ്ററിന്റെ ചിത്രത്തിന് ശേഷം ദുൽഖർ ഒരു തമിഴ് ചിത്രത്തിലും തെലുങ്ക് ചിത്രത്തിലും അഭിനയിക്കും.മലയാളത്തിൽ ജോയി മാത്യുവിന്റെയും റോഷൻ ആൻഡ്രൂസിന്റെയും ചിത്രങ്ങളിലാണ് ദുൽഖർ ഇനി അഭിനയിക്കുന്നത്.
30.82°C








