Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 5:17 am
  • 24th September, 2026
  • Overcast Clouds
24.27°C24.27°C
  • Humidity: 91 %
  • Wind: 1.23 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കൊച്ചി: നടിയെ പീഡിപ്പിച്ച കേസില്‍ ഒളിവില്‍ കഴിയുന്ന നടനും നിര്‍മാതാവുമായ വിജയ് ബാബുവിന്റെ പാസ്‌പോര്‍ട്ട് റദ്ദാക്കി. കൊച്ചി സിറ്റി പോലീസിന്റെ ആവശ്യപ്രകാരം കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് നടപടി എടുത്തത്. ഇതോടെ ദുബൈയില്‍ ഒളിവില്‍ കഴിയുന്ന വിജയ് ബാബുവിന്റെ വിസയും റദ്ദാകും. എന്നാല്‍ വിജയ് ബാബു ദുബൈയില്‍ നിന്നും മറ്റൊരു രാജ്യത്തേക്ക് കടന്നാതായും പോലീസ് സംശയിക്കുന്നുണ്ട്. നേരത്തെ മെയ് 19-ന് പാസ്പോര്‍ട്ട് ഓഫീസര്‍ മുൻപാകെ ഹാജരാകാമെന്ന് വിജയ് ബാബു അറിയിച്ചിരുന്നുവെങ്കിലും വിദേശത്ത് ഒളിവിൽ തുടരുകയായിരുന്നു. ഇക്കുറിയും ഇങ്ങനെ മുങ്ങാൻ വിജയ് ബാബുവിനെ അനുവദിക്കില്ലെന്ന കര്‍ശന നിലപാടിലാണ് പൊലീസ് .

വി‍ജയ് ബാബുവിനെതിരായ അറസ്റ്റ് വാറന്‍റ്  യുഎഇ പൊലീസിന് ഇതിനോടകം കൈമാറിയിട്ടുണ്ട്. പ്രതിക്കെതിരെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കുന്നതിന്‍റെ ഭാഗമായിട്ടാണ് കൊച്ചി സിറ്റി പൊലീസിന്‍റെ നടപടി. വിജയ് ബാബു യുഎഇയിൽ എവിടെയുണ്ടെന്ന കാര്യത്തില്‍  കൊച്ചി പൊലീസിന് വ്യക്തതയില്ല. ഇത് കണ്ടെത്തി അറിയിക്കാനാണ് യുഎഇ പൊലീസിന് വാറന്‍റ് കൈമാറിയത്. അവരുടെ മറുപടി കിട്ടിയ ശേഷം തുടർനടപടിയുണ്ടാകുമെന്ന് പൊലീസ് അറിയിച്ചു.

Readers Comment

Add a Comment