Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 5:16 am
  • 24th September, 2026
  • Overcast Clouds
24.27°C24.27°C
  • Humidity: 91 %
  • Wind: 1.23 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

നടിയെ ആക്രമിച്ച കേസില്‍ ഇപ്പോൾ നിര്‍ണായക നീക്കങ്ങളാണ് നടക്കുന്നത്. കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ കൊല്ലാൻ ഗൂഢാലോചന നടത്തിയ കേസിൽ ഹാക്കർ സായ് ശങ്കറിനെ മാപ്പുസാക്ഷിയാക്കാൻ ക്രൈം ബ്രാ‌‌ഞ്ച് കോടതിയെ സമീപിച്ചിരിക്കുകയാണ്. ദിലീപ് പ്രതിയായ വധഗൂഢാലോചനാക്കേസില്‍ ഏഴാം പ്രതിയായ സായ് ശങ്കർ ദിലീപിനും അഭിഭാഷകർക്കുമെതിരെ മൊഴി നൽകിയിരുന്നു. സായ് ശങ്കർ ദിലീപിന്റെയും മറ്റ് പ്രതികളുടെയും ഫോണിലെ തെളിവുകള്‍ നശിപ്പിച്ചതായും സുപ്രധാന വിവരങ്ങള്‍ അന്വേഷണ സംഘത്തിനുമുന്നിൽ മറച്ചുവച്ചതായും കണ്ടെത്തിയതിനെ തുടർന്നാണ് ഇയാളെ കേസിൽ പ്രതി ചേർത്തത്. സായ് ശങ്കര്‍ കൊച്ചിയില്‍ തങ്ങി ദിലീപിന്റെയും മറ്റ് പ്രതികളുടെയും ഫോണ്‍ വിവരങ്ങള്‍ നശിപ്പിച്ചെന്നാണ് അന്വേഷണ സംഘം പറയുന്നത്. അതേസമയം ദിലീപിനെതിരായ കുരുക്ക് മുറുകുകയാണ്. നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ സംഘം പരിശോധിക്കുന്നത് രണ്ട് ലക്ഷത്തോളം ഫയലുകളെന്നാണ് റിപ്പോര്‍ട്ട്. ക്രൈം ബ്രാഞ്ചിലെ സൈബര്‍ വിദഗ്ദരായ നൂറോളം പൊലീസുകാരാാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. വിവിധ സംഘടങ്ങളായി ഫയലുകള്‍ പരിശോധിക്കുകയാണെന്ന് പ്രമുഖ മാധ്യമവും റിപ്പോർട്ട് ചെയുന്നുണ്ട്. അന്വേഷണ സംഘം ഇപ്പോള്‍ ശേഖരിച്ചിരിക്കുന്നത് രണ്ട് ടെറാബൈറ്റ് ഡിജിറ്റല്‍ തെളിവുകളാണ് ശേഖരിച്ചിട്ടുള്ളത്. ഇത്രയും ദൈര്‍ഘ്യമുള്ള വീഡിയോ ക്ലിപ്പുകള്‍, ശബ്ദ സന്ദേശങ്ങള്‍, വാടാസാപ്പ് സന്ദേശങ്ങള്‍ ചിത്രങ്ങള്‍ ഇമെയിലുകള്‍ എന്നിവ പൊലീസ് ശേഖരിച്ചതായി ഉന്നത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. ഈ തെളിവുകളില്‍ നടന്‍ ദിലീപിന്റെ ഫോണുകളില്‍ നിന്നും നീക്കം ചെയ്ത ഡിജിറ്റല്‍ തെളിവുകളും ഉള്‍പ്പടുമെന്നാണ് വിവരം. മുംബൈയിലെ ഒരു സ്വകാര്യ ലാബില്‍ നിന്നാണ് ഇവ എല്ലാം നീക്കം ചെയ്തതെന്നാണ് പൊലീസിന് വിവരം ലഭിച്ചത്. എന്നാല്‍ നശിപ്പിച്ച എല്ലാ തെളിവുകളും പൂനെയിലെ ഓഫീസ് ആസ്ഥാനത്തെ ഒരു കമ്പ്യൂട്ടറില്‍ സൂക്ഷിച്ചിരുന്നു.പൊലീസുമായി ആദ്യം സഹകരിക്കാതിരുന്ന അവര്‍ ലാബിലെ എല്ലാ കമ്പ്യൂട്ടറുകളും കസ്റ്റഡിയിലെടുക്കുമെന്നും കമ്പനിയുമായി ബന്ധപ്പെട്ടവര്‍ അറസ്റ്റിലാകുമെന്ന് സൂചന ലഭിച്ചതോടെയാണ് എല്ലാം കൈമാറിയതെന്നാണ് സൂചന. അന്വേഷണ സംഘം ഇക്കാര്യത്തിനായി പൂനെയില്‍ എത്തുമ്പോള്‍ പ്രതികളുമായി ബന്ധമുള്ള ചില അഭിഭാഷകരുടെ സാന്നിദ്ധ്യവും അവര്‍ മേലുദ്യോഗസ്ഥരെ അറിയിച്ചിരുന്നു. ഇന്ത്യയിലെ ചില വമ്പമാരുടെ ആദായ നികുതികള്‍ രേഖകള്‍ കൈകാര്യം ചെയ്യുന്നത് ഈ സ്ഥാപനമാണ്. ഈ കേസുമായി ബന്ധപ്പെട്ട് കേരള പൊലീസ് കമ്പ്യൂട്ടറും ഹാര്‍ഡ് ഡിസ്‌കും കൊണ്ടു പോയാല്‍ ഒരു കേസിന് പകരം പല കേസുകളിലും വെട്ടിലാകുമെന്ന് മുന്നറിയിപ്പ് സ്ഥാപനവുമായി ബന്ധപ്പെട്ടവര്‍ക്ക് ലഭിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് കമ്പ്യൂട്ടര്‍ വിട്ടുനല്‍കിയത്.

Readers Comment

Add a Comment