Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 9:37 pm
  • 24th June, 2026
  • Overcast Clouds
24.92°C24.92°C
  • Humidity: 89 %
  • Wind: 0.61 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

നടി മഞ്ജു വാര്യരെ സമൂഹ മാധ്യമങ്ങളിലൂടെ നിരന്തരം ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരനെതിരെ കേസെടുത്തിരിക്കുകയാണ് പോലീസ്. സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തി എന്നാണ് കേസ്. കുറച്ച് കാലങ്ങളായി ഇയാള്‍ മഞ്ജുവിനെതിരേ മോശമായ പ്രചരണങ്ങള്‍ നടത്തുകയാണ്. സമൂഹ മാധ്യമങ്ങളിൽ ഇടുന്ന പോസ്റ്റുകൾക്ക് താഴെ തന്നെ അപമാനിക്കുന്ന രീതിയിൽ കമന്റുകൾ ഇടുന്നുവെന്ന് മഞ്ജു വാര്യർ എസിപിക്ക് മെയിൽ മുഖേനെ പരാതി നൽകിയിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ അപമാനിക്കുന്ന രീതിയിൽ കമന്റുകൾ ഇടുന്നത് കണ്ടെത്തി. ഇയാളുടെ വിശദാംശങ്ങള്‍ പുറത്തുവിടാനാവില്ലെന്ന് നേരത്തെ പോലീസ് പറഞ്ഞിരുന്നു. ഭീഷണിപ്പെടുത്തൽ, ഐ ടി ആക്ട് വകുപ്പുകൾ എന്നിവ ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്. എളമക്കര പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കമ്മീഷണര്‍ ഓഫീസില്‍ നേരിട്ട് എത്തിയാണ് മഞ്ജു പരാതി നല്‍കിയത്. നേരത്തെ മഞ്ജു വാര്യറുടെ ജീവന്‍ തുലാസിലാണെന്നും, അവര്‍ തടവറയിലാണെന്നും സനല്‍ കുമാര്‍ ശശിധരന്‍ ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചിരുന്നു. മഞ്ജു വാര്യറുടെ ജീവന് ഭീഷണിയുണ്ടെന്ന് പോസ്റ്റിട്ടതിനു ശേഷം തനിക്കും ഭീഷണി നേരിടുന്നുണ്ടെന്ന് സനല്‍ കുമാര്‍ ശശിധരന്‍ പറഞ്ഞിരുന്നു. കൂടാതെ എനിക്കെതിരെ കുറെ പ്രചാരണങ്ങളും. വാട്ട്‌സ് ആപ്പും ടെലഗ്രാമും പോലുള്ള മെസേജിംഗ് ആപ്പുകള്‍ അധോലോകത്തിന്റെ പ്രൊപഗാണ്ട പ്രചരിപ്പിക്കാന്‍ സമര്‍ത്ഥമായി ഉപയോഗിക്കപ്പെടുന്നുണ്ട്. ഫെയ്സ്ബുക്ക് കുറേക്കൂടി ജനകീയമായ മാധ്യമമായതുകൊണ്ട് അടിസ്ഥാനമില്ലാത്ത അപവാദ പ്രചാരണങ്ങള്‍ അതില്‍ അധികം നിലനില്‍ക്കില്ലെന്നും സനല്‍ കുമാര്‍ ശശിധരന്‍ പറഞ്ഞു.നടിയെ ആക്രമിച്ച കേസിലെ അന്വേഷണ സംഘത്തെ വകവരുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസുമായി ബന്ധപ്പെട്ട് മഞ്ജു വാര്യറുടെ മൊഴിയെടുത്തതിന് ശേഷമായിരുന്നു കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയതെന്നും, സാഹചര്യങ്ങള്‍ വെച്ച് നോക്കുമ്പോള്‍ മഞ്ജു ഉള്‍പ്പെടെ ചില മനുഷ്യരുടെ ജീവന്‍ തുലാസിലാണെന്ന് സംശയിക്കുന്നതായും സനല്‍ കുമാര്‍ ശശിധരന്‍ ആരോപിച്ചിരുന്നു. അതേസമയം ഇതിന് മുമ്പും മഞ്ജു വാര്യര്‍ തനിക്കെതിരെ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും സനല്‍ കുമാര്‍ ശശിധരന്‍ മുമ്പ് വെളിപ്പെടുത്തിയതാണ്. മഞ്ജുവിനോട് അഡ്മിറേഷന്‍ ഉണ്ടെന്ന് പറഞ്ഞതിന് പിന്നാലെയാണ് തന്നെ പോലീസില്‍ നിന്ന് ബന്ധപ്പെട്ടതെന്നും സനല്‍കുമാര്‍ പറഞ്ഞു.

Readers Comment

Add a Comment